“വരയും വർണ്ണവും”; അക്ഷരോത്സവം ശ്രദ്ധേയമായി

കബനിഗിരി: നിർമല ഹൈസ്കൂളിൽ കലോത്സവത്തോടനുബന്ധിച്ചു നടത്തിയ അക്ഷരോത്സവം, വർണ്ണോത്സവം എന്നിവ ശ്രദ്ധേയമായി. എഴുത്തുകാരനും പെരിക്കല്ലൂർ ഗവ.ഹൈസ്ക്കൂൾ പ്രധാനാധ്യാപകനുമായ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. “എല്ലാവരും എഴുതുന്നു എല്ലാവരും വരയ്ക്കുന്നു ” എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടിയിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും സാഹിത്യരചനയ്ക്കും, ചിത്രരചനയ്ക്കും അവസരമൊരുക്കി. ഉപന്യാസം, കഥ, കവിത , പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, ജലച്ചായം ഇനങ്ങളിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ് മാസ്റ്റർ എൻ.യു. ടോമി അധ്യക്ഷത വഹിച്ചു. ബെന്നി.കെ.ജെ,ബിനു. എം.റ്റി, സിസ്റ്റർ റോസ്മിൻ, അയോണ ഹെലൻ മാത്യൂസ്, ഷാജി.സി.സി സംസാരിച്ചു. ഷിനോജ് പാപ്പച്ചൻ, റെമിഷ് . എം.എ, ജോർജ് പി.വി നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *