ലഹരി വിരുദ്ധ സെമിനാർ നടത്തി

പുൽപ്പള്ളി: എം.കെ രാഘവൻ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻറ് സയൻസ് കോളേജിൻ്റെയും പുൽപ്പള്ളി ജനമൈത്രി പോലീസിൻ്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ നടത്തി .യുവാക്കളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച്പുൽപ്പള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ സി.ആർ. മനോജ് ക്ലാസ് എടുത്തു . കോളേജ് പ്രിൻസിപ്പൾ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. അധ്യാപകരായ പ്രൊഫസർ കെ.സി അബ്രാഹം സി.സ്മിത, പി.വി. നീതു, ബോബി ബാബു,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജിൽ സലി , സ്റ്റാഫ് സെക്രട്ടറി എം.ഡി അലക്സ് വുമൺ സെൽ കോർഡിനേറ്റർ സ്വാതി ബിനോസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *