പുൽപ്പള്ളി: നവകേരള കർമ്മപദ്ധതിയിൽ ഹരിത കേരള മിഷൻ വയനാട് ജില്ലയിൽ 2023 ജൂലൈയ് മാസത്തിൽ 100 % വാതിൽപ്പടി സേവനവും നുറ് ശതമാനം യൂസർ ഫീയും കൈവരിച്ച പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ടീമിന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതുക്കിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു മുഖ്യ പ്രഭാഷണം നടത്തി. വിശദീകരണവും അനുമോദന പത്ര കൈമാറലും, നവകേരള കർമ്മപദ്ധതി ജില്ല കോഡിനേറ്റർ ഇ സുരേഷ് ബാബു, ജോയൻ്റ് ഡയറ്ക്ടർ ബെന്നി ജോസഫ്, എസ് ഹർഷൻ, വി.എൻ മഞ്ജു, പി കെ ബാലസുബ്രമണ്യൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം ടി കരുണകരൻ, ശ്രീദേവി മുല്ലക്കൽ, മണി പാമ്പാനാൽ, അനിൽ സി കുമാർ ,സിന്ധു ബാബു, ശ്യാമള രവി, ജിതേഷ്, ജയ കുട്ടപ്പൻ എന്നിവർ സംസാരിച്ചു.