മലങ്കരപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

വാഴവറ്റ: മലങ്കരപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വാഴവറ്റ മലങ്കര കോളനിയിലെ വെളിയന്‍ (60) എന്ന കൊടകൻ്റെ മൃതദേഹമാണ് കാരാപ്പുഴ മലങ്കര പുഴയില്‍ കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകരാണ് മൃതദേഹം പുറത്തെടുത്തത്. കുളിക്കാനായി പോയ വെളിയനെ ഇന്നലെ വൈകുന്നേരം 6 മണി മുതലാണ് കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും മീനങ്ങാടി പോലീസും തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങളും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. മീനങ്ങാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *