കൽപ്പറ്റ: നിർധനരായ കിടപ്പ് രോഗികൾക്ക് ഭക്ഷണകിറ്റൊരുക്കി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ മാതൃകയായി. കൽപ്പറ്റ നഗരസഭ ചെയർമാൻ കെ എം തൊടി മുജീബിൽ നിന്നും തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് പാലിയേറ്റീവ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കിറ്റുകൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് കെ സി ഷാജുകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിലെ സുമനസ്സുകളായ വ്യക്തികളിൽ നിന്നും ധനസമാഹരണം നടത്തിയാണ് കിറ്റുകൾ തയ്യാറാക്കിയത്. പ്രോഗ്രാം ഓഫീസർ അജിത്ത് കാന്തിയുടെ മേൽനോട്ടത്തിൽ ലീഡർമാരായ അതുൽ കൃഷ്ണ, നിരഞ്ജന നായർ, വി എസ് അഖിലേഷ് നാഥ്, വൈശാഖ് കൃഷ്ണ എന്നിവരുടെയും പരിപാടിയുടെ ചുമതലയുള്ള എ കാവ്യ, അമിത തോമസ്, ആദിത് ഗിരീഷ്, അഭിനവ് കൃഷ്ണ എന്നീ വളണ്ടിയർ വളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ഈ ദൗത്യം പൂർത്തീകരിച്ചത്. സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെഎസ് ശ്യാൽ, പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ, വളണ്ടിയർമാരായ ശാന്തി അനിൽ, പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.