കല്‍പ്പറ്റ: ദേശീയ വനിതാ കമ്മീഷന്റെയും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ ജ്വാലയുടെ സഹകരണത്തോടെ ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയമ്മ സാമുവല്‍ അധ്യക്ഷയായിരുന്നു. എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൊജക്ട് ഓഫീസര്‍ കെ രാഖി രാജന്‍, ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ വിഷയങ്ങളില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി ലിസിയമ്മ സാമുവല്‍,ജില്ലാ വ്യവസായ കേന്ദ്രം പി എഫ് എം ഇ സെക്ഷന്‍ ചാര്‍ജ് മുഹമ്മദ് മുബഷിര്‍ കെ-അസിസ്റ്റന്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ അതുല്‍ ആര്‍ എന്നിവര്‍ ക്ലാസുകളെടുത്തു.