അരിവാൾ രോഗികൾക്ക് ഒൻപത് മാസമായി പെൻഷൻ ലഭിക്കുന്നില്ല

കൽപ്പറ്റ: ജില്ലയിലെ അരിവാൾ രോഗികർക്ക് കഴിഞ്ഞ ഒൻപത് മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന് അരിവാള് കോശ രോഗി അസോസിയേഷൻ. ജില്ലയിലെ 189-ഓളം രോഗികളാണ് പെൻഷൻ വേണ്ടി മാസങ്ങളായി കാത്തിരിക്കുന്നതെന്ന് സംഘടനയുടെ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ ജനറൽ വിഭാഗത്തിൽപെട്ട അരിവാൾ രോഗികൾക്ക് 2000 രൂപയും പട്ടിക ജാതി പട്ടിക വര്ഗ വിഭാഗത്തില്പ്പെട്ടവര്ക്ക് 2500 രൂപയുമാണ് മാസം പെന്ഷന് ലഭിക്കുന്നത്. ജനറല് വിഭാഗത്തില്പ്പെട്ടവര്ക്ക് സാമൂഹ്യ സുരക്ഷാ മിഷനും, പട്ടിക ജാതി പട്ടികവര്ഗ വിഭാഗക്കാര്ക്ക് എസ്.സി. എസ്.ടി. ഡയറക്ടറേറ്റുമാണ് പെന്ഷന് നല്കുന്നത്. ജില്ലയില് അനൗദ്യോഗിക കണക്ക് പ്രകാരം 1080 അരിവാള് രോഗികളുണ്ടെങ്കിലും 189 പേര്ക്ക് മാത്രമാണ് പെന്ഷന് ലഭിക്കുന്നത്. 2020-ന് ശേഷം പെന്ഷന് വേണ്ടിയുള്ള അപേക്ഷകള് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് മടക്കുയാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില് മാത്രം ഈ രോഗം മൂലം ജില്ലയില് നാല് പേരാണ് മരിച്ചത്. അരിവാള് രോഗികള്ക്ക് മാനന്തവാടി ഗവ.മെഡിക്കല് കോളേജില് തന്നെ പൂര്ണമായും ചികിത്സ ലഭ്യമാക്കണം. ഇതിനായി മെഡിക്കല് കോളേജ് കേന്ദ്രമായി സിക്കിള് സെല് സ്പെഷ്യല് യൂണിറ്റ് ആരംഭിക്കണം. 2013-ല് ചിറ്റയം ഗോപകുമാര് അധ്യക്ഷനായ നിയമസഭാ സമിതി അരിവാള് രോഗികള്ക്കായി സമര്പ്പിച്ച പഠന റിപ്പോര്ട്ട് അടിയന്തിരമായി നടപ്പാക്കണം. എല്ലാ രോഗികള്ക്കും സ്ഥരം ഭിന്നശേഷി കാര്ഡ് വിതരണം ചെയ്യണം.
മൂന്ന് വര്ഷം കൊണ്ട് രാജ്യത്തെ 300 ഗ്രാമങ്ങളില് സ്ക്രീനിംഗ് നടത്തി അരിവാള് രോഗം ഉന്മൂലം ചെയ്യാന് കേന്ദ്ര സര്ക്കാര് പദ്ധതിയിട്ടിട്ടുണ്ട്. 2021-ല് മുന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ തറക്കല്ലിട്ട മാനന്തവാടി വരയാലിലെ ഹീമോഗ്ലോബിനോപ്പതി രോഗത്തിനായുള്ള ആസ്പത്രിയും ഗവേഷണ കേന്ദ്രവും വര്ഷങ്ങള് കഴിഞ്ഞിട്ടും യാഥാര്ത്ഥ്യമായിട്ടില്ല. മഞ്ഞ റേഷന് കാര്ഡിലെ ഓണക്കിറ്റടക്കമുള്ള ആനുകൂല്യങ്ങള് മുഴുവന് അരിവാള് രോഗികള്ക്കും നല്കണം. സെക്രട്ടറി സി.ഡി.സരസ്വതി, പ്രസിഡന്റ് സി.ആര്.അനീഷ്, ജോ.സെക്രട്ടറി കെ.ആര്.അരുണ്, കെ.ആര്.അപ്പു എന്നിവര് വരാ്ത്താ സമ്മേളനത്തില് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *