മാനന്തവാടി: ഭാരതത്തിന്റെ വൈവിദ്ധ്യവും ബഹുസ്വരതയും ചോദ്യം ചെയ്യുന്ന രീതിയില്‍ മണിപ്പൂര്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പീഢനങ്ങള്‍ക്കറുതി വരുത്തുന്നതിനും സമാധാന പുനസ്ഥാപനത്തിന് വേണ്ടിയും വേദനിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാനന്തവാടി പൗരാവലി 13ന് ഞായര്‍ മൂന്ന് മണിക്ക് നടത്തുന്ന ‘മാനിഷാദ’ മനുഷ്യ ചങ്ങലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.മാനന്തവാടി എരുമത്തെരുവ് മുതല്‍ നാലാംമൈല്‍ വരെയാണ് ചങ്ങല തീര്‍ക്കുന്നത്. ചങ്ങലയുടെ പത്ത് കേന്ദ്രങ്ങളില്‍ മത സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ കണ്ണികളാവും.4 മണിക്ക് ചങ്ങല പൂര്‍ത്തീകരിക്കും, സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും. തിരഞ്ഞെടുക്കപ്പെട്ട 500 വളണ്ടിയര്‍മാര്‍ പരിപാടി നിയന്ത്രിക്കും. ആറ് പഞ്ചായത്തുകളില്‍ നിന്നും നഗരസഭയില്‍ നിന്നുമുള്ള പൊതു ജനങ്ങളാണ് ചങ്ങലയില്‍ അണിചേരുന്നത്. കക്ഷിരാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി മാനവികതയുടെ സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ഠ വ്യക്തികള്‍ കണ്ണികളാകും. എരുമത്തെരുവില്‍ നിന്നും ദ്വാരക നാലാം മൈല്‍ വരെ മാത്രമാണ് മനുഷ്യചങ്ങല,, വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ജനറല്‍ കണ്‍വീനര്‍ കെ ഉസ്മാന്‍, ട്രഷറര്‍ പി.വി എസ് മൂസ്സ, ഫാ. വില്യം രാജന്‍ ,സെബാസ്റ്റ്യന്‍ പാലമ്പറമ്പില്‍,ഫാ ജിമ്മി മൂലയില്‍, ഫാ റോയ്, അബ്ദുല്‍ ജലീല്‍ ഫൈസി, ജമാലുദ്ദീന്‍ സഅദി, എം.വി സുരേന്ദ്രന്‍, വി ഹുസ്സൈന്‍, എ എം നിശാന്ത്, പി.വി മഹേഷ്, അശോകന്‍ കൊയിലേരി, ലേഖാ രാജീവന്‍, ശോഭാ രാജന്‍, മുനീര്‍ പാറക്കടവത്ത്, പി.എം ബെന്നി, ഷിബു ജോര്‍ജ്, ലൈല സജി, ഷീജ മോബി, എന്നിവര്‍ സംബന്ധിച്ചു