കൽപ്പറ്റ: ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ റിസര്‍വോയറുകളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബാണാസുര റിസര്‍വോയറില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ 15 ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് ജില്ലയിലെ റിസര്‍വോയറുകളില്‍ നിക്ഷേപിക്കുക. പദ്ധതിയുടെ ഭാഗമായി ബാണാസുര റിസര്‍വോയറില്‍ 6 ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തുടര്‍ നിക്ഷേപം കാരാപ്പുഴയിലും ബാണാസുരയിലും നടക്കും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.കെ. അസ്മ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുഹമ്മദ് ബഷീര്‍, സീതാ വിജയന്‍, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ മീനാക്ഷി രാമന്‍, എ.എന്‍ സുശീല, കെ.ബി നസീമ, സിന്ധു ശ്രീധര്‍, അമല്‍ ജോയ്, കെ. വിജയന്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പര്‍ യു.എസ് സജി, ഫിഷറീസ് അസി. ഡയറക്ടര്‍ സി. ആഷിഖ് ബാബു, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനഘ മരിയ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.