കൽപ്പറ്റ: വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ആഗസ്റ്റ് 17 ന് രാവിലെ 10.30 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. കെ.എസ്.ഇ.ആര്‍.സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ സംഗമം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എ.സി. കെ. നായര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ആര്‍.സി കംപ്ലയിന്‍സ് എക്സാമിനര്‍ ടി.ആര്‍ ഭൂവനേന്ദ്ര പ്രസാദ്, കെ.എസ്.ഇ.ആര്‍.സി കണ്‍സള്‍റ്റന്റ് ബി. ശ്രീകമാര്‍ എന്നിവര്‍ ബോധവല്‍കരണ ക്ലാസ് നയിക്കും.
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ സംഗമം സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍, ലഭ്യമാക്കേണ്ട സേവനങ്ങള്‍, തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് സംഗമത്തില്‍ വിശദീകരിക്കും. വൈദ്യുതി മേഖലയുടെ നയരൂപീകരണത്തിലും നിയമനിര്‍മാണത്തിലും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അഭിപ്രായങ്ങളും വളരെ പ്രസക്തമാണ്. ഈ സാഹചര്യത്തിലാണ് അഭിപ്രായ രൂപീകരണത്തിന് വേണ്ടി കമ്മീഷന്‍ അതിന്റെ കണ്‍സ്യൂമര്‍ അഡ്വക്കസി സെല്‍ മുഖേന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വൈദ്യുതി ഉപഭോക്താക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉപഭോക്തൃ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഉപഭോക്താക്കള്‍ക്ക് സംശയ നിവാരണത്തിനും അവസരമുണ്ടാകും. വൈദ്യുതി സംബന്ധിച്ച് ശ്രദ്ധയില്‍ പെടുത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കെ.എസ്.ഇ.ആര്‍.സി സെക്രട്ടറി സി.ആര്‍ സതീഷ് ചന്ദ്രന്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ബി പ്രശാന്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് പി. അബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.