യോഗ കോച്ചിങ്ങ് ക്യാമ്പ്
സംസ്ഥാന യോഗാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വയനാട് യോഗ അസോസിയേഷന്‍ കോച്ചിങ്ങ് ക്യാമ്പ് നടത്തുന്നു. ആര്‍ട്ടിസ്റ്റിക് യോഗാ വിഭാഗത്തിന് ആഗസ്റ്റ് 15 ന് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയും ആഗസ്റ്റ് 26 ന് കല്‍പ്പറ്റ യോഗാ സെന്ററില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയും പരിശീലന ക്യാമ്പ് നടത്തും. പരീശിലനത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ പങ്കെടുക്കണം. ഫോണ്‍: 9495478640.
ക്വട്ടേഷന്‍ ക്ഷണിച്ചു
വൈത്തിരി താലൂക്ക് മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് 15 റീസര്‍വ്വെ നമ്പര്‍ 613/1 ല്‍ പ്പെട്ട ഭൂമിയില്‍ ജീവനും സ്വത്തിനും ഭീഷണിയായ വീട്ടി മരം മുറിച്ച് ചെത്തി ഒരുക്കി കുപ്പാടി വനം വകുപ്പ് ഡിപ്പോയില്‍ എത്തിക്കുന്നതിന് പ്രാവീണ്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 നകം ക്വട്ടേഷനുകള്‍ ജില്ലാ കളക്ടര്‍, വയനാട്, 673122 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8547616022.
ജില്ലയിലെ ഡിജിറ്റല്‍ റീ-സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്യുവി ഗണത്തില്‍പ്പെട്ട (ജീപ്പ് ഒഴികെ) ടാക്സി വാഹനം വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രതിമാസ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2 നകം മാനന്തവാടി റീ-സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 04935 246993.
ഡ്രൈവര്‍ നിയമനം
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റിവ് കെയര്‍ യൂണിറ്റിലെ ആംബുലന്‍സിലേക്ക് താത്കാലിക ഡ്രൈവര്‍ നിയമനം. യോഗ്യത ഏഴാം ക്ലാസ്സ്. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വിത്ത് ബാഡ്ജ് ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയുമായി ആഗസ്റ്റ് 17 ന് രാവിലെ 10.30 ന് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04935 266586.
ക്ലീനിംഗ് സ്റ്റാഫ് നിയമനം
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. അപേക്ഷകര്‍ 1973 ജനുവരി 1 ന് ശേഷം ജനിച്ചവരായിരിക്കണം. ആഗസ്റ്റ് 16 നകം അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. കൂടിക്കാഴ്ച ആഗസ്റ്റ് 19 ന് രാവിലെ 10 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഓഫീസില്‍ നടക്കും. ഫോണ്‍: 04936 206768.
ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാം
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബി.എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായപരിധി 17നും 35
നും മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 26. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 04734296496, 8547126028.
അഡ്മിഷന്‍ കൗണ്‍സിലിംഗ്
കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി മെട്രിക് ട്രേഡുകളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിംഗ് ആഗസ്റ്റ് 16 ന് രാവിലെ 9 ന് ഐ.ടി.ഐയില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ഇന്‍ഡക്സ് മാര്‍ക്ക് 240 വരെയുള്ളവര്‍ക്ക് കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. ഫോണ്‍: 04936 205519.
ഡി.എല്‍.എഡ് പ്രവേശനം
ജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, സാശ്രയ സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ് കോഴ്സില്‍ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ https://ddewayanad.blogspot.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. ലിസ്റ്റ് സംബന്ധിച്ച പരാതികള്‍, തിരുത്തലുകളും ആഗസ്റ്റ് 16 നകം രേഖാമൂലം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202593, 8594067545, 9744659255.
പാര്‍ട്ട് ടൈം അധ്യാപക ഒഴിവ്
മീനങ്ങാടി ഐ.എച്ച്.ആര്‍.ടി കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 1.30 ന് കോളേജില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8547005077.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് (2023-24) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷകള്‍ പൂരിപ്പിച്ച് സ്‌കൂളുകളില്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 16. വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭ്യമാകുന്ന അപേക്ഷകള്‍ സ്‌കൂള്‍ അധികൃതര്‍ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 30. ഇ-മെയില്‍: [email protected], ഫോണ്‍: 0495 2377786.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ വനിത ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് ഒരു വര്‍ഷത്തേക്ക് വാഹനം വാടകക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12.30 നകം ലഭിക്കണം. ഫോണ്‍: 04936 296362.
സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ശനി) രാവിലെ 10 മുതല്‍ 3.30 വരെ തൃശ്ശിലേരി ക്ഷീരസംഘം ഓഫീസില്‍ ഉണ്ടായിരിക്കും. ആവശ്യക്കാര്‍ സേവനം ഉപയോഗപ്പെടുത്തുക.
അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ 2023-24 അധ്യായന വര്‍ഷത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഫിസിക്കല്‍ എജ്യുക്കേഷനിനുള്ള റഗുലര്‍ ബിരുദമാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 247420.
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ മാത്‌സ്, കമ്പ്യൂര്‍ എഞ്ചിനീയറിങ്ങ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 247420.