സർക്കാർ ജീവനക്കാരോടുള്ള അവഗണനക്കെതിരെ ജോയിൻ്റ് കൗൺസിൽ. സർക്കാർ പ്രചരിപ്പിക്കുന്നത്ര സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ ഇല്ലന്നും ധനകാര്യ മാനേജ്മെൻ്റ് തങ്ങളും പഠിച്ചിട്ടുണ്ടന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി. ജയപ്രകാശ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ലെ മഹാപ്രളയകാലത്തും 2019 ലെ ഓഖി സമയത്തും പിന്നീട് കോവിഡ് കാലത്തും സാമൂഹ്യ പ്രതിബദ്ധതയോടെ സർക്കാരിനൊപ്പം നിന്നവരാണ് ജീവനക്കാർ.ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയുടെ വാദം ഉന്നയിക്കുന്നത് ന്യായീകരിക്കാനാവില്ലന്നും
ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ വി.സി. ജയപ്രകാശ് പറഞ്ഞു.
ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ നേതൃത്വത്തിലായിരുന്നു കളക്ടറേറ്റിനു മുന്നിൽ സർക്കാർ ഉദ്യോഗസ്ഥർ ധർണ്ണ നടത്തി. കോവിഡിന്റെയും പ്രളയത്തിന്റെയും സമയം മുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുവാനുള്ള നിരവധി ആവശ്യങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ധർണ്ണ.
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണം ആനുകൂല്യം വിതരണം ചെയ്യുക, ലീവ് സറണ്ടർ മരവിപ്പിക്കൽ പിൻവലിക്കുക, കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയവയാണ് പ്രധാനമായും ഇവർ ഉന്നയിച്ച ആവശ്യങ്ങൾ.
ജോയിൻ്റ് കൗൺസിൽ
ജില്ലാ പ്രസിഡണ്ട് എം. പി ജയപ്രകാശ് ധർണ്ണയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ആർ ബിനിൽകുമാർ കെ. ജി . ഒ .എഫ് ജില്ലാ പ്രസിഡന്റ് ഡോ. സിനി എന്നിവർ സംസാരിച്ചു.