പുല്‍പ്പള്ളി: പുല്‍പ്പള്ളിയുടെ വിനാശത്തിലേക്ക് വഴിതെളിച്ചേക്കാവുന്ന നിര്‍ദിഷ്ട കടമാന്‍തോട് പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്ന മുദ്രവാക്യം ഉയര്‍ത്തിക്കൊണ്ട് സേവ് പുല്‍പ്പള്ളി എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 23ന് വൈകുന്നേരം 6 മണിക്ക് പുല്‍പ്പള്ളി ടൗണില്‍ താഴെയങ്ങാടി മുതല്‍ വിമല മേരി വരെയുള്ള ദൂരത്തില്‍ 2500 ഓളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് മനുഷ്യച്ചങ്ങല നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിര്‍ദ്ദിഷ്ട പദ്ധതി പുല്‍പ്പള്ളി പ്രദേശത്തെ ജനങ്ങളെ നിഷ്‌ക്കരുണം പാലായനം ചെയ്യിക്കാനുതകുന്ന ഈ പദ്ധതി എന്ത് വില കൊടുത്തു എതിര്‍ത്ത് തോല്‍പ്പിക്കുന്നതിനായി എല്ലാവരും രംഗത്ത് ഇറങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് കഴിഞ്ഞ ദിവസം നടത്തിയ വിവിധ സര്‍വ്വേകളുടെ പരിണിത ഫലമായി ഈ പ്രദേശത്തെ ജനങ്ങള്‍ ആകമാനം ആശങ്കയിലായിരിക്കുകയാണ് പദ്ധതി പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലക്കുകയും ഭൂമിയുടെ ക്രയവിക്രയ നടപടികള്‍ അനിശ്ചിതത്തിലാവുകയും ചെയ്തു.അതു പോലെ തന്നെ കാര്‍ഷിക മേഖലയിലും ഈ പ്രതിസന്ധി പ്രതിഫലിക്കാന്‍ തുടങ്ങി ഇത് ഈ പ്രദേശത്തിന്റെ നാശത്തിലേക്ക് വഴിതെളിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു സമരസമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ കെ.എല്‍ ടോമി ഗ്രാമപഞ്ചായത്ത് അംഗം അനുമോള്‍, മോളികുഞ്ഞുമോന്‍ എന്നിവര്‍ പറഞ്ഞു.