മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം-കെ എസ് ടി യു

കൽപ്പറ്റ : വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ അവകാശ ദിനമായി ആചരിച്ചു. ഭിന്നശേഷി സംവരണം വ്യക്തത വരുത്തി മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക, സ്റ്റാഫ് ഫിക്‌സേഷൻ പൂർത്തിയാക്കി പൊതു വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുക, പൊതുവിദ്യാലയങ്ങളിൽ അധിക തസ്തികയിലേക്ക് നിയമിതരായ അധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകുക, ഡിഎ കുടിശ്ശിക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ 29 ഇന അവശ്യങ്ങളാണ് അവകാശ പത്രികയിലുള്ളത്. വയനാട് ജില്ലാതല അവകാശ ദിനാചരണത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ ചുമതലയുള്ള അക്കൗണ്ട് ഓഫീസർ കെ രജിതയ്ക്കും , ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചുമതലയുള്ള ഗണേശൻ സാറിനും സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ഷൗക്മാൻ ജില്ലാ ജനറൽ സെക്രട്ടറി നിസാർ കമ്പ എന്നിവർ അവകാശ പത്രിക സമർപ്പിച്ചു,സംസ്ഥാന കമ്മിറ്റി അംഗം ഇ ടി റിഷാദ്, ജില്ലാ ഭാരവാഹികളായ കെ അബ്ദുൽ സലാം , എം അബൂബക്കർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *