അധ്യാപകനെ സസ്പെൻ്റ് ചെയ്ത നടപടി ഉടൻ പിൻവലിക്കണമെന്ന് ബി ജെ പി നിയോജക മണ്ഡലം കമ്മറ്റി

മാനന്തവാടി: വള്ളിയൂർകാവ് നെഹ്റു മെമ്മോറിയൽ സ്കൂളിലെ അധ്യാപകനെ രാഷ്ട്രീയ പ്രേരിതമായി സസ്പെൻ്റ് ചെയ്ത നടപടി ഉടൻ പിൻവലിക്കണമെന്ന് ബി ജെ പി നിയോജക മണ്ഡലം കമ്മറ്റി മാനന്തവാടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അധ്യാപകനെ രാഷ്ടീയ ഇടപെടൽ നടത്തി കള്ളക്കേസിൽ കുടുക്കുന്ന നടപടി ഉപേക്ഷിച്ചല്ലേങ്കിൽ ശക്തമായ പ്രതിഷേധ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും, രാഷ്രീയ പകപോക്കലിന്റെ ഇരയായ അധ്യാപകന് നീതി ലഭിക്കും വരെ സ്കൂളിനു മുമ്പിലും ഉപജില്ലാ വിദ്യാഭ്യാസവകുപ്പ് ഓഫീസിനു മുമ്പിലും ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും, ഇവർ പറഞ്ഞു. സ്കൂളിൽ പിടിഎ ജനറൽ ബോഡി വിളിച്ചു ചേർത്ത് വിഷയംചർച്ചചെയ്യണമെന്നും,സ്കൂളിൽ മാനേജ്മെന്റ് നടത്തുന്ന അഴിമതി അന്വേഷിക്കണമെന്നും ബി ജെ പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി ജെ.പി നേതാക്കളായ കെ.ജയചന്ദ്രൻ, പുനത്തിൽ രാജൻ, സുനിൽകുമാർ ആർ, വിൽഫ്രഡ് ജോസ് , ചന്ദ്രൻ ആയിനിത്തേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *