മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് , വയനാട് ചുരം ബദൽ റോഡ്, വയനാടിന്റെ വികസന മുരടിപ്പ്, പ്രളയ കോവിഡ് കാല സാഹചര്യങ്ങൾ തുടങ്ങി സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റിയ വി ഫോർ വയനാട് മൂവ്മെൻറിന്റെ നേതൃത്വത്തിൽ വർഷങ്ങളായി മാധ്യമപ്രവർത്തനരംഗത്തും രക്തദാന പ്രവർത്തനങ്ങളിലും മറ്റ് സാമൂഹിക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ. എം. ഷിനോജിനും , സ്വന്തം ഇച്ഛാശക്തി കൊണ്ട് ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ച് ചിത്രകലയിലും എഴുത്തിലും തന്റെ കഴിവ് തെളിയിച്ച ജോബിത യെയും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. വി ഫോർ വയനാട് മൂവ്മെൻറ് പ്രഥമ സൗഹൃദ സംഗമത്തിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പുരസ്കാരങ്ങൾ നൽകി ആദരിച്ചു. യോഗത്തിൽ കമൽ തുരുത്തിയിൽ പടിഞ്ഞാറത്തറ, കുമാരി മെർലിൻ പുള്ളോലിക്കൽ ,ജോസ് തോമസ് മാനന്തവാടി, ഫിലിപ്പ് വർഗീസ് മാനന്തവാടി, ഷിനു തോണിച്ചാൽ, എന്നിവർ സംസാരിച്ചു.