ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒരു മിത്തായി മാറിയിരിക്കുന്നു: യു.ടി.ഇ.എഫ്

കൽപ്പറ്റ: സംസ്ഥാന സിവിൽ സർവീസിലെ ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങൾ ഒരു മിത്തായി തീർന്നിരിക്കുകയാണെന്ന് യു.ടി.ഇ.എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. തടഞ്ഞുവെച്ചിരിക്കുന്ന ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്ക്കരണ അരിയർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റിൽ യു.ടി.ഇ.എഫിൻ്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി.

ഒപ്പുശേഖരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ചെയർമാൻ മോബിഷ്.പി.തോമസ് നിർവഹിച്ചു. ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുന്നതിനായി സെപ്തംബർ 12-ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും അതിന് മുന്നോടിയായിട്ടാണ് ഭീമ ഹർജി സമർപ്പണത്തിനായുള്ള ഒപ്പുശേഖരണമെന്നും, പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നതെന്നും പണിമുടക്കിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കൺവീനർ സി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

വിശദീകരണ യോഗത്തിൽ പി.എസ് ഗിരീഷ്കുമാർ, കെ.സി. കുഞ്ഞമ്മദ്, വി.സി.സത്യൻ, കെ.ടി.ഷാജി, ജേക്കബ് സെബാസ്റ്റ്യൻ, വി.എൻ.മനോജ്കുമാർ, ടി.എം.അനൂപ്, കെ.ചിത്ര, ടി.അജിത്ത്കുമാർ, ലൈജു ചാക്കോ, വി.ടി.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ജെ.ഷിജു, സലാം കൽപ്പറ്റ, എൻ.എസ് റമീസ് ബക്കർ, ബി.സുനിൽകുമാർ, അരുൺ ടി. ജോസ്, കെ.ജി. പ്രശോഭ്, കെ.സി.ജിനി, എം.വി.സതീഷ്, പി.ഒ.ലിസ്സി, പി.റീന, ബിജു ജോസഫ്, എം.നിഷ, റഹ്മത്തുള്ള, സി.കെ.ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *