കല്‍പ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് വ്യാപാരികള്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വ്യാപാരികളുടെ സമരം.
ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ധര്‍ണ്ണ സംസ്ഥാന ജനറല്‍ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗ്ഗിസ് ,വൈസ് പ്രസിഡന്റ് കെ.ഉസ്മാന്‍, സെക്രട്ടറി ജോജിന്‍ ടി. ജോയ്, യൂത്ത് വിഭാഗം ജില്ല പ്രസിഡന്റ് സംഷാദ്, വനിത വിഭാഗം പ്രസിഡന്റ് ശ്രീജ ശിവദാസ്, തുടങ്ങിയ പ്രസംഗിച്ചു. ജില്ല ട്രഷറര്‍ ഇ.ഐദ്രു നന്ദി പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റുമാരായ കുഞ്ഞിരായിന്‍ ഹാജി, മത്തായി ആതിര, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, കെ.ടി ഇസ്മയില്‍, സെക്രട്ടറിമാരായ സി.വി. വര്‍ഗ്ഗീസ്, അഷറഫ് കൊട്ടാരം, അഷറഫ് ലാന്റ് മാര്‍ക്ക്, സി. രവിന്ദ്രന്‍, പി.വൈ. മത്തായി, കെ.കെ അമ്മത്, ടി.സി. വര്‍ഗ്ഗീസ്, പി.എം.സുധ കരന്‍. എം.വി.പ്രിമിഷ്, നിസാര്‍ വൈത്തിരി, എം. വി.സുരേന്ദ്രന്‍, ഇ.ടി ബാബു, എ.പി.ശിവദാസ്, സന്തോഷ് എക്‌സല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികള്‍ നിരന്തരം പീഢിപ്പിക്കപ്പെടുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ പരിശോധന അതിര് വിട്ടതാണെന്നും വ്യാപാരികള്‍ ആരോപിച്ചു. വ്യാപാരികളുടേതല്ലാത്ത കുറ്റത്തിന് ജി. എസ് .ടി വകുപ്പ് വ്യാപാരികളുടെ മേല്‍ നടപടി എടുക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ ഭീമമായ പെര്‍മിറ്റ് ഫീസ്, വ്യാപാരലൈസന്‍സ് ഫീസ്, കെട്ടിട നികുതി എന്നിവ കുറയ്ക്കാന്‍ നടപടി ഉണ്ടാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.