വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

പരിശീലനം നല്‍കും

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ സെപ്റ്റംബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കും. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍  സി-ഡിറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ www.cdit.org  എന്ന വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 5 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.

ശില്‍പശാല സംഘടിപ്പിക്കും

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സമന്വയ ട്രാന്‍സ് ജെന്‍ഡര്‍ പദ്ധതി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ കുടുംബശ്രീ മിഷന്‍, സാമൂഹ്യനീതി വകുപ്പിലെ ജില്ലാ പ്രതിനിധികള്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ക്കായി ആഗസ്റ്റ് 19 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിക്കും.

സര്‍ക്കാരിന്റെ മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

വ്യവസായ സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍പ്പാക്കന്‍ സെപ്റ്റംബര്‍ 3 വരെ അവസരം. കാറ്റഗറി 1 ല്‍പ്പെടുന്ന മരണപ്പെട്ട വ്യവസായ സംരംഭകരുടെ ആസ്തികള്‍ നിലവിലില്ലാത്ത വായ്പകള്‍ പുര്‍ണ്ണമായും എഴുതിത്തള്ളും. അതോടൊപ്പം കാറ്റഗറി 2 – ല്‍ ഉള്‍പ്പെടുന്ന യൂണിറ്റുകളുടെ വായ്പ അനുവദിച്ച തിയ്യതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷിക്കുന്ന തിയ്യതിവരെയുള്ള പലിശ 6 ശതമാനം നിരക്കില്‍ കണക്കാക്കി തീര്‍പ്പാക്കലിന്റെ ഭാഗമായി അതിന്റെ 50 ശതമാനം ഒഴിവാക്കും. പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍ : 04936 202485, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരി :9846363992, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി: 9446544586.

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 22, 23 തീയതികളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ശുദ്ധമായ പാലുദ്പ്പാദനം എന്ന വിഷയത്തില്‍ പരശീലനം നല്‍കും. ആഗസ്റ്റ് 16 നകം 0495 2414579 എന്ന നമ്പറിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. 

മിനി ജോബ് ഫെസ്റ്റ്

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് ഉദ്യോഗദായകരെയും ഉദ്യോഗാര്‍ത്ഥികളെയും ഒരേ ദിവസം ഒരേ വേദിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌ക്കൂളില്‍ ആഗസ്റ്റ് 20 ന് മിനി ജോബ് ഫെസ്റ്റ് നടത്തും. ജില്ലയിലെയും ജില്ലക്ക് പുറത്തുള്ളതുമായ 20 ല്‍പരം പ്രമുഖ ഉദ്യോഗദായകര്‍ മേളയില്‍ പങ്കെടുക്കും. അഞ്ഞൂറിലധികം ഒഴിവുകളുണ്ട്. മേളയില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 19 നകം  https://rb.gy/kwmyl എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത്  രാവിലെ 9 ന് സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 04936 202534, 04936 221149.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി ഫിസിക്സ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുമായി ആഗസ്റ്റ് 18 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 04935 240351.

ജാഗ്രത പാലിക്കണം

കാരാപ്പുഴ ജലസേചന പദ്ധതിക്കുകീഴില്‍ വരുന്ന പാടശേഖര സമിതികളുടെ ആവശ്യപ്രകാരവും മഴയുടെ ലഭ്യതക്കുറവ്മൂലം കൃഷിയിടങ്ങളിലേക്ക് കനാലുകളിലൂടെ ആഗസ്റ്റ് 18 മുതല്‍ ജലവിതരണം ആരംഭിക്കും. കനാലുകളുടെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ കനാലിന്റെ പരിസരത്തേക്ക് വിടാതെ ശ്രദ്ധിക്കണമെന്നും കാരാപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സ്റ്റാഫ് നഴ്‌സ് നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ‘അമ്മയുടെ താരാട്ട്’ പദ്ധതിയിലേക്ക് താത്ക്കാലികമായി സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ബി.എസ്.സി നഴ്സിംഗ്/ജി.എന്‍.എം നേഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം. നൂല്‍പ്പുഴ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കും പണിയ, കാട്ടുനായ്ക്ക വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, കോപ്പി എന്നിവ സഹിതം ആഗസ്റ്റ് 23 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 7736919799.

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം; സ്പോട്ട് അഡ്മിഷന്‍

മീനങ്ങാടി, മേപ്പാടി, മാനന്തവാടി പോളിടെക്നിക് കോളേജുകളിലെ ഒന്നാം വര്‍ഷ ക്ലാസ്സുകളിലേക്ക് റെഗുലര്‍ പോളിടെക്നിക് കോളേജ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ജില്ലാതല കൗണ്‍സിലിംഗ് ആഗസ്റ്റ് 18 ന് രാവിലെ 8 മുതല്‍ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. കൗണ്‍സിലംഗിന് ഓണ്‍ലൈന്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിംഗില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സി, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സംവരണം, മറ്റു സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. ഫോണ്‍: 9446162634, 9400441764, 940052545.

കൂടിക്കാഴ്ച മാറ്റിവെച്ചു

കണിയാമ്പറ്റ പള്ളിയറ ഗവ. വൃദ്ധ വികലാംഗ സദനത്തില്‍ മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ..പി.എച്ച്.എന്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 23 ന് കണിയാമ്പറ്റ ഗവ. വൃദ്ധ വികലാംഗ സദനത്തില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു.    

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം 2023 ന് സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട് എന്നീ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് 22 ന് ഉച്ചയ്ക്ക് 3 നകം മീനങ്ങാടി ഡി.ടി.പി.സി ഓഫീസില്‍ നല്‍കണം. ഫോണ്‍: 9446072134, 7907374816, 9605635409.

ഫാര്‍മസിസ്റ്റ് നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ബി ഫാം, ഡി ഫാം. ആഗസ്റ്റ് 19 ന് രാവിലെ 11 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച നടക്കും.

താത്ക്കാലിക നിയമനം

സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വേയര്‍ ഗ്രേഡ്-2 തസ്തികയില്‍ താത്ക്കാലികമായി സര്‍വ്വേയര്‍മാരെ നിയക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 21 ന് രാവിലെ 10 ന് കളക്ടറേറ്റിലെ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202251.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വ്യാഴം) തവിഞ്ഞാല്‍ ഡിവിഷനിലെ വാളാട് (രാവിലെ 10 ന്), നാഗത്താന്‍കുന്ന് (11.10 ന്), മരിയന്‍നഗര്‍ (12.10 ന്), കണ്ണോത്ത്മല (ഉച്ചയ്ക്ക് 2 ന്), വെണ്‍മണി (3 ന്) എന്നീ പാല്‍ സംഭരണ കേന്ദ്രങ്ങളില്‍ ലഭിക്കും.

ഗതാഗതം നിരോധിച്ചു

കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ താഴെ ചെറ്റപ്പാലം – പള്ളിത്താഴെ – ചാമപ്പാറ റോഡില്‍ ആഗസ്റ്റ് 17 മുതല്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ താഴെ ചെറ്റപ്പാലം – കാപ്പിസൈറ്റ് – പാറക്കടവ് – പളളിത്താഴെ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04936 210343.

Leave a Reply

Your email address will not be published. Required fields are marked *