പാപ്ലശ്ശേരി: ബ്രസ്റ്റ് ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കാനുള്ള നാനോപാർട്ടിക്കിളുകളെ കണ്ടുപിടിക്കുന്നതിനെപ്പറ്റിയുള്ള പഠനത്തിന് ബയോടെക്നോളജിയിൽ കേരള സർവകലാശാലയിൽ നിന്നും വയനാട് പാപ്ലശ്ശേരി സ്വദേശി അഖിൽ കെ.മോഹനൻ ഡോക്ടറേറ്റ് നേടി.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ. ജി എസ് വിനോദ് കുമാറിനു കീഴിൽ ആണ് ഗവേഷണം നടത്തിയത്.
മോഹനൻ – ഭാനുമതി ദമ്പതികളുടെ മകനാണ്. ഭാര്യ അമൃത ബയോ ടെക്നോളജിയിൽ നിലവിൽ ഗവേഷണം നടത്തി വരുന്നു. മകൾ ജാനകി അമൃത,
സഹോദരൻ അരവിന്ദ് മോഹനൻ.