സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ചിക്കന്‍ വില

സംസ്ഥാനത്ത് ചിക്കൻ വിലയില്‍ വൻ വര്‍ദ്ധനവ്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ചിക്കൻ വില കുതിച്ചുയര്‍ന്നത്. ഒരാഴ്ച മുൻപ് വരെ 190 രൂപയായിരുന്നു ചിക്കൻ വില. എന്നാല്‍, 240 രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 50 രൂപയാണ് ഒരാഴ്ച കൊണ്ട് ചിക്കന്റെ വിലയിലുണ്ടായ വര്‍ദ്ധനവ്. പൂഴ്ത്തിവെപ്പും കൃത്രിമ വില വര്‍ദ്ധനവുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം.

വില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച്‌ വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സമയത്ത് വില ഉയര്‍ന്നാല്‍ വിപരീത ഫലം നേരിടേണ്ടി വരുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ആവശ്യത്തിലധികം ഇറച്ചിക്കോഴികളുടെ ഉല്‍പ്പാദനം നടക്കുന്നുണ്ട്. എന്നാല്‍, അനധികൃതമായ പുകഴ്ത്തിവെപ്പാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉടൻ തന്നെ നടത്തണമെന്നും, ന്യായമായ വിലയ്ക്ക് ഇറച്ചിക്കോഴി ആളുകളില്‍ എത്തിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *