മേപ്പാടി: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയാരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും’ വാരാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. മേപ്പാടി എ.പി.ജെ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി സന്ദേശം നല്‍കി.
വയറിളക്കരോഗങ്ങളും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ മേപ്പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം അര്‍ജുന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വയറിളക്കരോഗവും പാനീയ ചികിത്സയും സംബന്ധിച്ച ലഘുലേഖാ വിതരണവും ഡോ. മൂപ്പന്‍സ് നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. എം.എല്‍.എസ്.പി ജീവനക്കാരുടെ ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.
മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, വാര്‍ഡ് മെമ്പര്‍മാരായ ജോബിഷ് കുര്യന്‍, രാജു ഹെജമാഡി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എച്ച് സുലൈമാന്‍, എം.സി.എച്ച് ഓഫീസര്‍ കെ.എന്‍ രമണി, മൂപ്പന്‍സ് നഴ്സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ റൂബി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.