തിരുവനന്തപുരം:എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് കൊതുക് ദിനം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെയും ലോക കൊതുക് ദിനം എത്തിയിരിക്കുന്നത്.കൊതുക് വഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.നഗരങ്ങളിലും മറ്റും മാലിന്യ പ്രശ്നം രൂക്ഷമാകുന്നതിനോടൊപ്പം കൊതുകുകളും അസാമാന്യമാം വിധം വര്‍ദ്ധിക്കുകയാണ്. ഇടയ്ക്കിടെയുള്ള മഴയും, വൃത്തിഹീനമായ ഓടകളും മറ്റും കൊതുകിന് വളരാന്‍ അനുയോജ്യമായ ഇടം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമെന്നോണം വിട്ടുമാറാതെയുള്ള പനിയും മറ്റ് അസുഖങ്ങളും നമ്മെ ബാധിക്കുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും പരിസര ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. ഇതിനായി വീടും പരിസരവും വ്യത്തിയാക്കി സൂക്ഷിക്കാന്‍ പത്യേകം ശ്രദ്ധിക്കണം.