വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഐ.ടി.ഐ അഡ്മിഷന്‍ കൗണ്‍സിലിംഗ് 21 ന്

കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി മെട്രിക് ട്രേഡുകളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിംഗ് ആഗസ്റ്റ് 21 ന് രാവിലെ 9 ന് ഐ.ടി.ഐയില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷ നല്‍കി ഒ.സി, ഇ.സെഡ്, ഒ.ബി.എച്ച്, എസ്.സി, എസ്.ടി, എം.യു എന്നീ വിഭാഗങ്ങളില്‍ മെസ്സേജ് ലഭിച്ച 215 നും അതിനു മുകളിലും ഇന്‍ഡക്സ് മാര്‍ക്ക് ഉള്ളവര്‍ക്കും ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ 185 ഉം അതിന് മുകളിലും ഇന്‍ഡക്സ് മാര്‍ക്ക് ഉള്ളവര്‍ക്കും പങ്കെടുക്കാം. എല്‍സി, ഒ.ബി.എക്സ് എന്നീ വിഭാഗങ്ങളിലെ മെസ്സേജ് ലഭിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 04936 205519.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ആഗസ്റ്റ് 21 ന് തൊണ്ടാര്‍നാട് ഡിവിഷനില്‍ പര്യടനം നടത്തും. വളവില്‍ പാല്‍ സംഭരണ കേന്ദ്രം (രാവിലെ 10 ന്), നീലോം പാല്‍ സംഭരണ കേന്ദ്രം (11.10 ന്), കുഞ്ഞോം പാല്‍ സംഭരണ കേന്ദ്രം (ഉച്ചയ്ക്ക് 1 ന്), നിരവില്‍പ്പുഴ ക്ഷീരസംഘം ഓഫീസ് (1.40 ന്), വളതോട് പാല്‍ സംഭരണ കേന്ദ്രം (2.10 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

ഡിഗ്രി സീറ്റ് ഒഴിവ്

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ഡിഗ്രി കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 9747680868, 8547005077.

ലേലം

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തേക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ളതും തലപ്പുഴ ടൗണില്‍ സ്ഥിതിചെയ്യുന്നതുമായ മത്സ്യമാര്‍ക്കറ്റ് സ്റ്റാളുകള്‍ 2024 മാര്‍ച്ച് 31 വരെ കൈവശം വയ്ക്കുന്നതിനുള്ള അവകാശം ആഗസ്റ്റ് 26 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://tender.lsgkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04935 256236.

കയര്‍ഫെഡിന്റെ ഓണം വില്‍പ്പന തുടങ്ങി

കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സുല്‍ത്താന്‍ ബത്തേരി ഷോറൂമില്‍ ഓണം വില്‍പ്പന ആരംഭിച്ചു. കയര്‍ ഉത്പ്പന്നങ്ങള്‍ക്ക് 20 ശതമാനം വരെയും മെത്തകള്‍ക്ക് 50 ശതമാനം വരെയും വിലക്കുറവ് ലഭിക്കും. സെപ്തംബര്‍ 15 വരെയാണ് മേള. 2000 രൂപക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതം ലഭിക്കും. കല്‍പ്പറ്റ എസ്.ബി.ഐ ബാങ്കിന് മുന്‍വശം വൈപ്പന ബില്‍ഡിങ്ങിലും ഓണം വിപണന മേള ആരംഭിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും കയര്‍ തൊഴിലാളികള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. ഫോണ്‍: 9961516347, 8075125487, 04936 224607.

പാര്‍ട്ട് ടൈം ലക്ചറര്‍ നിയമനം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി കോഴ്സില്‍ പാര്‍ട്ട് ടൈം കമ്പ്യൂട്ടര്‍ ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.ജി യും പി.ജി.ഡി.സി.എ, എം.സി.എ, എം.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 24 ന് രാവിലെ 11 ന് കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 04936 293775.

Leave a Reply

Your email address will not be published. Required fields are marked *