തിരുനെല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽവെച്ചു ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് മെനോപോസ് സൊസൈറ്റി, കോഴിക്കോട് ഒബ്സ്റ്റട്റിക്സ് സൊസൈറ്റി, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് എന്നിവർ സംയുക്തമായി ആണ് ക്യാമ്പ് നടത്തിയത്. തിരുനെല്ലി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ‘സാന്ത്വനം’ ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി വി ബാലകൃഷ്ണൻ, കോഴിക്കോട് ഐഎംഎ ജില്ലാ സെക്രട്ടറി ഡോക്ടർ സന്ധ്യ കുറുപ്പ് കോഴിക്കോട് വിമൻസ് വിംഗ് ചെയർപേഴ്സൺ ഡോക്ടർ സപ്ന നമ്പ്യാർ, സെക്രട്ടറി ഡോക്ടർ നൗഫിറ, കോഴിക്കോട് മെനോപോസ് സൊസൈറ്റി പ്രസിഡൻറ് ഡോ. ലക്ഷ്മി ,കാലിക്കറ്റ് ഗൈനക്കോളജി സൊസൈറ്റി ജോയിൻ സെക്രട്ടറി ഡോക്ടർ ഷീബ ടി ജോസഫ്, കോഴിക്കോട് റോട്ടറി ക്ലബ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ഡോക്ടർ മുരളീധരൻ നമ്പൂതിരി എന്നിവർ ആശംസകൾ അർപ്പിച്ചു.ആർദ്രം ജില്ലാ നോടൽ ഓഫീസർ ഡോ. സുഷമ, ഡോ. വിപിൻ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും വേണ്ട നിർദേശങ്ങളും നൽകി.അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അജിത് ആഗസ്റ്റിൻ സ്വാഗതം പറഞ്ഞ യോഗത്തിന് എച്ച് ഐ ഇൻ ചാർജ് ശ്രീമതി.ഷീജ ക്യാതെറിൻ നന്ദി രേഖപ്പെടുത്തി.
മെഡിസിൻ ,സർജറി ഗൈനക്കോളജി ,ഡെന്റൽ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ പലതരം ക്യാൻസർ സ്ക്രീനിംഗുകൾ നടത്തി. ക്യാമ്പിൽ പങ്കെടുത്ത ആളുകൾക്ക് വേണ്ട മരുന്നുകളും വിതരണം ചെയ്തു. ഏതാണ്ട് 90 ഓളം ആളുകൾ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി. പങ്കെടുത്തതിൽ തിരഞ്ഞെടുത്ത 50 കുടുംബങ്ങൾക്ക് ഓണ കിറ്റ് സമ്മാനിച്ചു.
പട്ടണത്തിൽ നിന്നും വളരെ ദൂരത്തായതിനാലും പട്ടികവർഗ്ഗ വിഭാഗത്തിലെ ധാരാളം ആളുകൾ അധിവസിക്കുന്ന മേഖല ആയതിനാലും ക്യാമ്പ് വളരെയധികം പ്രാധാന്യമുള്ള ഒന്നായി . കേരളത്തിലെ മറ്റു ഇടങ്ങളെ അപേക്ഷിച്ച് ആരോഗ്യരംഗത്ത് ഇനിയും ഈ മേഖലയിലെ ആളുകൾക്ക് കൂടുതൽ ശ്രദ്ധ കിട്ടേണ്ടതുണ്ട് എന്നും അതിനു വേണ്ടി തങ്ങൾ തുടർ ക്യാമ്പുകൾ നടത്താൻ സന്നദ്ധരാണെന്നും അറിയിച്ചുകൊണ്ട് കോഴിക്കോട് വിമൻസ് വിംഗ് സംഘടിപ്പിച്ച ക്യാമ്പ് ഏകദേശം നാലുമണിയോടെ അവസാനിച്ചു.