ബാവലി: എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത് ചന്ദ്രനും , വയനാട് എക്സൈസ് ഇൻറലിജൻസ് ആൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും , മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി ബാവലിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ കെഎൽ 73 ഡി 6104 നമ്പർ കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടു വന്ന പുൽപ്പള്ളി കമ്പനിഗിരികുഴിപ്പള്ളിവീട്ടിൽസിൻ്റോ (39) എൻ ഡി പിസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയിൽ വയനാട് എക്സൈസ് ഇൻറലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പക്ടർ സുനിൽ. എം.കെ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ ജിനോഷ്.പി.ആർ, ജി.അനിൽകുമാർ, രാജേഷ്.വി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്.ടി.ജി, ഹാഷിം .കെ, സനൂപ്.കെ.എസ് എന്നിവർ പങ്കെടുത്തു. കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ സിൻ്റോ .