ക്ഷീര കർഷകർക്ക് പാലിന് അധികവില നൽകി ഓണത്തെ വരവേറ്റ് മാനന്തവാടി ക്ഷീരസംഘം

മാനന്തവാടി: മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാലളക്കുന്ന 1415 കർഷകർക്ക് 6728816 രൂപ
ഓണത്തോടനുബന്ധിച്ച് അധികവില നൽകി മാനന്തവാടിക്ഷീരസംഘം.
ഏപ്രിൽ, മെയ്, ജൂൺ, ജൂലായ് മാസത്തെ പാലിന് ലിറ്ററിന് ഒരു രൂപ അമ്പത് പൈസ പ്രകാരവും , ജൂലായ് മാസം സംഭരിച്ച പാലിന് മിൽമനൽകുന്ന ലിറ്ററിന് രണ്ട് രൂപപ്രകാരമുള്ള തുകയും ചേർത്താണ് കർഷകർക്ക് നൽകിയത്.
കഴിഞ്ഞ ജൂൺ മാസാരംഭത്തിൽ ഇരുപത് ലക്ഷത്തിലേറെ രൂപ കർഷകർക്ക് അധികവിലയായി മാനന്തവാടി സംഘം നൽകിയിരുന്നു.
ക്ഷീരമേഖലയിൽ ശ്രദ്ധേയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന മാനന്തവാടി ക്ഷീരസംഘം 60-ാം വാർഷികത്തിന്റെ ഭാഗമായി കർഷകർക്ക് പലിശ രഹിത പശുവായ്‌പാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 60 കർഷകർക്ക് 80000 രൂപ പ്രകാരമാണ് വായ്പ നൽകുന്നത്. അധികവില നൽകുന്നതിന്റെ ഉദ്ഘാടനം ക്ഷീരസംഘം ഹാളിൽ വെച്ച് മാനന്തവാടി MLA ഒ.ആർ കേളു തുക കൈമാറിനിർവഹിച്ചു. സംഘം പ്രസിഡന്റ് പി ടി ബിജു അദ്ധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് കന്ന് കാലികളിലെ രോഗപ്രതിരോധ മാർഗങ്ങൾ എന്ന വിഷയത്തിൽ സീനിയർ വെറ്റിനറി സർജൻ ഡോ.വി.ആർ താര ക്ലാസെടുത്തു. സംഘംഡയറക്ടർ
സണ്ണിജോർജ് സ്വാഗതവും സെക്രട്ടറി എം എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *