കൽപ്പറ്റ: നോർക്ക റൂട്ട്സ് തയ്യാറാക്കിയ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പ്രത്യേക കൈപ്പുസ്തകമായ ‘പ്രവാസിക്ഷേമം’ജില്ലാതല
വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചടങ്ങിൽ നോർക്ക വയനാട് സെൽ ഇൻചാർജ് ലികേഷ് എ.കെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഉവൈസ് റ്റി.കെ., അനൂപ് പി.എസ്, കെ ആര്യന്ത, ഉമ്മർ സി.കെ തുടങ്ങിയവർ സംസാരിച്ചു.
വിവരപൊതുജന സമ്പർക്കവകുപ്പ് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം
വിദേശരാജ്യങ്ങളിൽ ജോലി നോക്കുന്ന കേരളീയർ, തിരികെ എത്തിയവർ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജോലി നോക്കുന്നവർ, വിദേശത്തേക്ക് ജോലി തേടിപ്പോകുന്നവർ എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങൾക്കായി
പ്രത്യേകം പ്രയോജനപ്പെടുന്നതാണ്.
നോർക്ക റൂട്ട്സും ഒഡെപെകും പ്രവാസികാര്യ വകുപ്പും നടപ്പിലാക്കുന്ന കർമ്മപദ്ധതികൾ അസംഖ്യമാണ്. നോർക്ക്, ഒഡെപെക് എന്നീ ഏജൻസികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികൾക്കായി അപേക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള ഈ കൈപ്പുസ്തകം ഏവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.