വയനാട്ടിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണം; കൃഷ്ണ അല്ലവാരു

പുൽപ്പള്ളി: ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകാത്തത്തിൽ രാഹുൽ ഗാന്ധി എം പി ഇടപെടണമെന്ന് ഏകത പരിഷത്ത് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. എം പി യുടെ നിർദ്ദേശ പ്രകാരം മരിയനാട് സമരഭൂമിയിൽ എത്തിയ എ ഐ സി സി യുടെ ജനറൽ സെക്രട്ടറി കൃഷ്ണ അല്ലവാരു യുടെ മുമ്പാകെ ആയിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. പതിനയരത്തിന് മുകളിൽ ഗോത്ര കുടുംബങ്ങൾ ഇന്ന് മരിച്ചടക്കാൻ പോലും മണ്ണില്ലാത്തവർ ഉണ്ടെന്നും ഈ സമരത്തിന് ഒരു രാഷ്ട്രീയ കക്ഷിയുടെയും പ്രതിനിധികൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഗോത്ര ജനതയുടെ പ്രശ്നങ്ങൾ ഉടൻ രാഹുൽഗാന്ധി എം പി യുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കൃഷ്ണ അല്ലവാരു മറുപടി പ്രസംഗത്തിൽ പറഞ്ഞു. കർണാടകയിലെ കൃഷി സ്ഥലങ്ങളിൽ നടക്കുന്ന ആദിവാസികളുടെ ദുരൂഹ മരണങ്ങൾ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താ നും മൈസൂർ ബാംഗ്ലൂർ ഹൈവേയിലെ കൊള്ള സംഘങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്നതിന് കർണാടക ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അല്ലവാരു പറഞ്ഞു. യോഗത്തിൽ ഏകത പരിഷത്ത് ജില്ലാ കൺവീനർ വിനോദ് ഗോപാലൻ അധ്യക്ഷത വഹിച്ചു. ബി വി ബോളൻ, എ ചന്ദുണ്ണി, ഐ ബി മൃണാളിനി, കെ കെ ദാമോദരൻ, കർണാടക വെട്ടു കുറുമ സമുദായത്തിന്റെ നേതാവ് കാളകൽക്കർ, ബാബു എല്ലകൊല്ലി, പ്രദീഷ് ഇടകുളത്തിൽ, ഇയ്യങ്കോട് കുഞ്ഞിരാമൻ, ബീന ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *