യാത്രയയപ്പ് നൽകി

പുൽപ്പള്ളി: എസ് എൻ ഡി പി യോഗം ആർട്സ് & സയൻസ് കോളേജിന്റെ നേതൃത്വത്തിൽ മാനന്തവാടിയിലേക്കു സ്ഥലം മാറിപ്പോകുന്ന പുൽപ്പള്ളി കൃഷി ഓഫീസർ അനു ജോർജിന് യാത്രയയപ്പ് നൽകി .സ്ഥാപനതല ജൈവപച്ചക്കറി ഉൽപ്പാദനത്തിൽ വയനാട് ജില്ലയിൽ കോളേജിന് ഒന്നാം സ്ഥാനം ലഭിച്ചത് അനു ജോർജിന്റെ സമയാസമയങ്ങളിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും ആയിരുന്നെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോളേജ് പ്രിൻസിപ്പാൾ ഡോ.കെ പി സാജു പറഞ്ഞു. പുൽപ്പള്ളി പ്രസ് ക്ലബ് പ്രസിഡന്റ് സാജൻ മാത്യു കൃഷി ഓഫീസറെ പൊന്നാട അണിയിച്ചു .സ്റ്റാഫ് സെക്രട്ടറി അലക്സ് എം ഡി ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജിൽ സലി ,അച്ചൂസ് ബാബു ,ഗിരീഷ് അധ്യാപകരായ സ്മിത സി ,പ്രവീണ പ്രദീപ് ,ആദർശ് പി എസ്‌ ,ധന്യ വിശ്വൻ ,രമ്യ കെ ആർ ,സ്വാതി ബിനോസ് ,സോഫിയ തോമസ് ,ദീപാ ബെന്നി ,സ്നേഹ മനോജ് ,ലിഡിയ ഫ്രാൻസിസ് ,വിലാസിനി സുരേഷ് ,സജനി പി എസ്‌ ,ബോബി ബാബു ,ഷിന്റോ ശിവരാമൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *