വയനാട് ജില്ലയിൽ ഹോർട്ടികോർപ്പ് 9 കർഷക ചന്തകൾ തുടങ്ങി

കൽപ്പറ്റ: കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ നഗര സഭാ ചെയർമാൻ കെയം തൊടി മുജീബ് കർഷക ചന്ത ഉദ്ഘാടനം ചെയ്തു. ഇതുൾപ്പടെ കൃഷിവകുപ്പിൻ്റെ 39 ഓണചന്തക പ്രവർത്തനം തുടങ്ങി.
വിലക്കുറവില്‍ പച്ചക്കറികള്‍ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നടന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 39 ഓണചന്തകള്‍ തുറന്നു . വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും. ആഗസ്റ്റ് 25 മുതല്‍ 28 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുകയും അത് വിപണിയിലെ വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ വില്‍ക്കുകയും ചെയ്യും. ജൈവ കാര്‍ഷിക വിളകള്‍ 20 ശതമാനം അധിക വില നല്‍കി സംഭരിച്ച് പൊതുവിപണിയിലെ വില്‍പ്പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തും. കര്‍ഷകരില്‍ നിന്ന് ലഭ്യമാകാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന വാങ്ങി വില്‍പ്പനക്ക് എത്തിക്കും. ഓണ ചന്തകളുടെ ജില്ലാ- ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനങ്ങള്‍ ഇന്ന് നടന്നു.

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിനുള്ളിൽ ഹോർട്ടി കോർപ്പിൻ്റെ കർഷക ചന്തയുടെ ഉദ്ഘാടനം കൽപ്പറ്റ നഗര സഭ ചെയർപേഴ്സൺ കെയം തൊടി മുജീബ് നിർവ്വഹിച്ചു.
ആദ്യ വിൽപ്പന കൗൺസിലർ ടി.മണിയും സഞ്ചരിക്കുന്ന പച്ചക്കറി വിപണിയുടെ ഫ്ലാഗ് ഓഫ് ഹോർട്ടി കോർപ്പ് ഡയറക്ടർ വിജയൻ ചെറുകരയും നിർവ്വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഈശ്വരപ്രസാദ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *