ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു

തലപ്പുഴ: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടം തൊഴിലാളികൾ മരിച്ചു. ഒമ്പത് പേർ മരിച്ചതായാണ് വിവരം. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരാണ് മരിച്ചത്. കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. വൈകുന്നേരം നാലരയോടെയാണ് അപകടം. കെ എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *