തലപ്പുഴയിൽ ജീപ്പ് മറിഞ്ഞ് അപകടം; മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു

തലപ്പുഴ: കണ്ണോത്ത് മലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 9 പേര്‍ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവര്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു.മരിച്ചത് മക്കിമലയില്‍ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികള്‍. തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം.റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മന്ത്രി എകെ ശശീന്ദ്രന്‍ മാനന്തവാടിയിലെത്തും.ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മന്ത്രി എകെ ശശീന്ദ്രന്‍.മികച്ച ചികിത്സാ സഹായം നല്‍കുമെന്ന് മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *