തലപ്പുഴ വാഹനാപകടം; പ്രതിപക്ഷ നേതാവ് അനുശോചനം രേഖപ്പെടുത്തി

മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 തോട്ടം തൊഴിലാളികൾ ദാരുണമായി മരിച്ച സംഭവം അതീവ ദുഃഖകരമാണ്. അപകടത്തിൽപ്പെട്ടവരെല്ലാം സാധാരണക്കാരായ തൊഴിലാളികളാണ്. അതുകൊണ്ട് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ മതിയായ നഷ്ട പരിഹാരം നൽകണം. അപകടത്തിൽ പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സയും ഉറപ്പാക്കണം. മേഖലയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കണം.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും നാടിൻ്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *