വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

2012 മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ കെ ടെറ്റ് പരീക്ഷകള്‍ പാസ്സായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 1, 2 തീയതികളില്‍ നടക്കും. കാറ്റഗറി 1 ന് സെപ്തംബര്‍ 1 രാവിലെ 10 മുതല്‍ 1 വരെയും, കാറ്റഗറി 2 ന് ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും, കാറ്റഗറി 3 ന് സെപ്തംബര്‍ 2 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും, കാറ്റഗറി 4 ന് ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ബിഎഡ്, ടിടിസി സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റ്, അസ്സല്‍ ഹാള്‍ടിക്കറ്റ്, പകര്‍പ്പ് എന്നിവയുമായി എത്തണം. ഫോണ്‍: 04936 202264.

കേരളീയം-2023′ ലോഗോ ക്ഷണിച്ചു

നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം-2023’ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എന്‍ട്രികള്‍ സെപ്റ്റംബര്‍ 4 വൈകീട്ട് അഞ്ചിനകം [email protected] ല്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.

താലൂക്ക് വികസന സമിതി യോഗം

സെപ്തംബര്‍ മാസത്തെ മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ 2 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പി.എഫ് നിയര്‍യു ബോധവത്ക്കരണ ക്യാമ്പ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഓഗസ്റ്റ് 28 രാവിലെ 9 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പിഎഫ് നിയര്‍ യു ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും നടക്കും. പി.എഫ്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് httsp://epfokkdnan.wixsite.com/epokkdnan ലോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത് ബോധവത്കരണ ക്യാമ്പില്‍ പങ്കെടുക്കാം.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ശനി) തിരുനെല്ലി ഡിവിഷനിലെ പനവല്ലി ക്ഷീര സംഘം ഓഫീസ് (രാവിലെ 11 ന് ) തൃശ്ശിലേരി ക്ഷീര സംഘം ഓഫീസ് (1.30ന്) എന്നിവിടങ്ങളില്‍ ലഭ്യമാകും.

വോട്ടര്‍ പട്ടിക പുതുക്കല്‍ യോഗം നാളെ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ യോഗം നാളെ (ശനി) രാവിലെ 11.00 ന് കല്‍പറ്റ നഗരസഭ ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് കല്‍പ്പറ്റ നഗരസഭ സെക്രട്ടറി അറിയിച്ചു.

എന്‍ ഊര് അവധി

ആഗസ്റ്റ് 29 ന് തിരുവോണ ദിനത്തില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് എന്‍ ഊര് പൈതൃകഗ്രാമം ചാരിറ്റബിള്‍ സെക്രട്ടറി അറിയിച്ചു.

നേത്രദാന പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം നാളെ

നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച ( നാളെ) രാവിലെ 10 ന് സുല്‍ത്താന്‍ബത്തേരി ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം വയനാട്, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പദ്ധതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് അദ്ധ്യക്ഷഥ വഹിക്കും. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ് നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുക്കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ നേത്രദാനത്തിനുള്ള സമ്മത പത്രം സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ ഒരുക്കും. ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 8 വരെയാണ് നേത്രദാന പക്ഷാചരണം ആചരിക്കുന്നത്.

ഓണാഘോഷം നടത്തി

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി സോജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രീത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, ആശുപത്രി വികസന സമിതി അംഗം അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *