എസ്.വൈ.എസ് സാന്ത്വനംപരിശീലന സംഗമം സമാപിച്ചു


കൽപ്പറ്റ: എസ്.വൈ.എസ് സാന്ത്വനത്തിന് കീഴിൽ വയനാട് മെഡിക്കൽ കോളജ്,കൽപ്പറ്റ ജനറൽ ആശുപത്രി,വിവിധ യൂണിറ്റുകളിലെ സാന്ത്വനം പാലിയേറ്റീവ് സെൻ്ററുകൾ എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന സാന്ത്വനം വളണ്ടിയേഴ്സിന് വേണ്ടി സംഘടുപ്പിച്ച ‘ഒത്തിരിപ്പ്’ പരിശീലനസംഗമം കേരള മുസ്‌ലിംജമാഅത്ത് ജില്ലാ ജനറൽസെക്രട്ടറി എസ്.ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. നാലാം മൈൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 375 വളണ്ടിയർമാർ പങ്കെടുത്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് ബശീർ സഅദി അദ്ധ്യക്ഷത വഹിച്ചു.
2014 മുതൽ വയനാട് മെഡിക്കൽ കോളജിലും മറ്റും പകലും രാത്രിയും എസ്.വൈ.എസ്.സാന്ത്വനം വളണ്ടിയർമാർ രോഗികൾക്ക് വേണ്ടി സന്നദ്ധ സേവനം ചെയ്യുന്നുണ്ട്. പ്രാദേശികതലങ്ങളിൽ സാന്ത്വനം സെൻ്ററുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് ഹോം കെയർ അടക്കമുള്ള സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ഒത്തിരിപ്പിൽ വിവിധ സെഷനുകൾക്ക്
കേരള മുസ്ലിംജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുൽ റഹ്മാൻ ദാരിമി,വയനാട് മെഡിക്കൽ കോളജിലെ ഡോ.സക്കീർ,കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി ഡിപ്പാർട്ട്മെൻ്റ് ചീഫ്ടൈനർ മുനീർ എം.പി,ജാബിർ, എസ്.വൈ.എസ് നേതാക്കളായ സി.എം.നൗശാദ്,സി.ടി.ലത്വീഫ് നേതൃത്വംനൽകി.വി.എസ്.കെ.തങ്ങൾ,കെ.ഒ.അഹ്‌മദ്കുട്ടി ബാഖവി, കെ.കെ.മുഹമ്മദലി ഫൈസി, കെ.എസ്.മുഹമ്മദ് സഖാഫി സംസാരിച്ചു. സാന്ത്വനം സെക്രട്ടറി ഫള്ലുൽ ആബിദ് സ്വാഗതവും അശ്ക്കർ ചെറ്റപ്പാലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *