ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

അമ്പലവയൽ: ആലിൻചോട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അമ്പലവയൽ പായകൊല്ലി സ്വദേശി ജിതിൻ മത്തായി മരിച്ചു. ഇന്ന് മൂന്ന് മണിയോടെ അമ്പലവയൽ ആലിൻ ചോടിൽ വെച്ചാണ് അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിനെ അമ്പലവയൽ സെൻറ് മാർട്ടിൻ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊ ണ്ടുപോകുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന അഖിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *