വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

നേത്രദാന പക്ഷാചരണം; മത്സരങ്ങള്‍ സംഘടിപ്പിക്കും

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. നേത്രദാനം മഹാദാനം എന്നതാണ് മത്സരത്തിന്റെ വിഷയം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. പൊതുജനങ്ങള്‍ക്കായാണ് ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്. സ്വന്തമായി എടുത്ത ഫേട്ടോയാണ് അയക്കേണ്ടത്. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയും അയക്കാം. ഒരാള്‍ ഒരു ഫോട്ടോയെ അയക്കാന്‍ പാടുള്ളു. തിരെഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ ആരോഗ്യ വകുപ്പിന്റെ നേത്രദാന ബോധവല്‍ക്കരണ പരിപാടികള്‍ക്കും പ്രചരണങ്ങള്‍ക്കും ഉപയോഗിക്കും. ഫോട്ടോകള്‍ [email protected] എന്ന ഇ-മെയിലിലേക്ക് പേര്, വിലാസം, ഫോണ്‍ നമ്പര്‍ സഹിതം സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 12 നകം അയക്കണം. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫാമിലി ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമോ സഹോദരങ്ങള്‍ക്കൊപ്പമോ പങ്കെടുക്കാം. 3 പേരടങ്ങുന്ന ഒരു ടീമില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയും 2 പേര്‍ രക്ഷിതാക്കളോ സഹോദരങ്ങളോ ആയിരിക്കണം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 12 നകം 8301825018, 9645802478 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ക്വിസ്സിന് രജിസ്റ്റര്‍ ചെയ്തവര്‍ സെപ്തംബര്‍ 7 ന് രാവിലെ 9.30 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേരണം.

ലക്ചറര്‍ നിയമനം

മാനന്തവാടി പോളിടെക്നിക് കോളേജില്‍ ഇംഗ്ലീഷ്, ഫിസിക്സ് ലക്ചറര്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 4 ന് രാവിലെ 9.30 ന് അസ്സല്‍ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും എത്തിച്ചേരണം. ഫോണ്‍: 04935 293024.

അധ്യാപക ഒഴിവ്

വാകേരി ജി.വി.എച്ച്.എസ്.എസില്‍ എല്‍.എസ്.എം അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 5 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9020202600.

കലാപ്രതിഭകള്‍ക്ക് ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

ജനുവരിയില്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം സെപ്തംബര്‍ 8 നകം ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ (പി.ഒ), തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള മേല്‍വിലാസം എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക, ജില്ല, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0471 2315375.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 5 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

സെക്യൂരിറ്റി നിയമനം

കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ബാണാസുരസാഗര്‍ യൂണിറ്റില്‍ സെക്യൂരിറ്റി ജോലിക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികവര്‍ഗ്ഗ വിഭാത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 6 നകം ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസിലോ [email protected] എന്ന വെബ്സൈറ്റിലോ അപേക്ഷ നല്‍കണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. എക്‌സ് സര്‍വ്വീസുകാര്‍ക്കും മലയാളത്തിനു പുറമെ രണ്ടു ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. സെപ്തംബര്‍ 8 ന് രാവിലെ 11 ന് ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 273460.

ജെവവൈവിധ്യ കോണ്‍ഗ്രസ്; അപേക്ഷ ക്ഷണിച്ചു

പതിനാറാമത് ജൈവവൈവിധ്യ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ജില്ലാതല/ സംസ്ഥാനതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോം ലഭിക്കുന്നതിനുമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ www.keralabiodiversity.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആപ്ലിക്കേഷന്‍ ഫോം wyddcksbb@gmail എന്ന ഇ-മെയിലില്‍ സപ്തംബര്‍ 10 നകം നല്‍കണം. ഫോണ്‍: 9656863232.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി നാളെ (ശനി) വെള്ളമുണ്ട ഡിവിഷനില്‍ പര്യടനം നടത്തും. മടത്തുംകുനി പാല്‍ സംഭരണ കേന്ദ്രം (രാവിലെ 10 ന്) നാരോക്കടവ് പാല്‍ സംഭരണ കേന്ദ്രം (11.15 ന്), പുളിഞ്ഞാല്‍ പാല്‍ സംഭരണ കേന്ദ്രം (12 ന്), ചേമ്പ്രംകുഴി പാല്‍ സംഭരണ കേന്ദ്രം (1.15 ന്), തേറ്റമല പള്ളിപ്പീടിക (2.10 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

പ്രവാസി ക്ഷേമം കൈപ്പുസ്തകം

വിദേശരാജ്യങ്ങളില്‍ ജോലി നോക്കുന്ന കേരളീയര്‍, തിരികെ എത്തിയവര്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ജോലി നോക്കുന്നവര്‍, വിദേശത്തേക്ക് ജോലി തേടിപ്പോകുന്നവര്‍ എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങള്‍ക്കായി നോര്‍ക്ക-റൂട്ട്സ് ഒഡെപെകും പ്രവാസികാര്യ വകുപ്പും നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, നോര്‍ക്ക, ഒഡെപെക് എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ക്കായി അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പ്രവാസി ക്ഷേമം കൈപ്പുസ്തകം കല്‍പ്പറ്റ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും കൈപ്പുസ്തകം സൗജന്യമായി ലഭ്യമാകും.

ഓപ്പണ്‍ സര്‍വകലാശാല അഡ്മിഷന്‍; സെപ്തംബര്‍ 25 വരെ അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല 2023-24 യു.ജി, പി.ജി അഡ്മിഷന്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി. പഠിതാക്കള്‍ക്ക് ഓണ്‍ലൈനായി www.sgou.ac.in അല്ലെങ്കില്‍ erp.sgou.ac.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷ നല്‍കാം. ബി.കോം ബി.ബി.എ, എം.കോം തുടങ്ങിയ യു.ജി.സി അംഗീകാരമുള്ള 22 യു.ജി, പി.ജി പ്രോഗ്രാമുകളാണ് ഓപ്പണ്‍ സര്‍വകലാശാല നടത്തുന്നത്. റെഗുലര്‍ ഡിഗ്രി പഠനത്തോടൊപ്പം തന്നെ ഓപ്പണ്‍ സര്‍വകലാശാലയുടെ ഒരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവല്‍ ഡിഗ്രി/ ഇരട്ട ബിരുദം) അപേക്ഷിക്കാം. യു.ജി.സിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വകലാശാല ഇരട്ട ബിരുദം നടപ്പിലാക്കുന്നത്. അപേക്ഷിക്കുന്നതിനുള്ള യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധന ഇല്ല. 50 വയസ്സ് കഴിഞ്ഞവര്‍ക്കും ഡ്യൂവല്‍ ഡിഗ്രിക്ക് അപേക്ഷിക്കുന്നവര്‍ക്കും ടിസി ആവശ്യമില്ല. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള സൗകര്യം സര്‍വകലാശാല ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0474 2966841, 9188909901, 9188909902.

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി, മേപ്പാടി, മാനന്തവാടി എന്നീ ഗവ. പോളിടെക്‌നിക്ക് കോളേജുകളിലെ 2023-24 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 7 ന് പനമരം പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. സ്‌പോട്ട് അഡ്മിഷന് വരുന്നവര്‍ രാവിലെ 11 നകം ക്യാമ്പസില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സംവരണം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ഫീസ് ആനുകൂല്യത്തിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04935 293024, 9400441764, 9400525435.

Leave a Reply

Your email address will not be published. Required fields are marked *