കൊയിലേരിയിൽ വാഹനാപകടം; 12 പേർക്ക് പരിക്ക്

മാനന്തവാടി : നിയന്ത്രണം വിട്ട ജീപ്പ് മണ്‍തിട്ടയിലേക്ക് ഇടിച്ചു കയറി 12 പേർക്ക് പരുക്കേറ്റു. കൊയിലേരി പുതിയിടത്തിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം.
കുട്ടികള്‍ ഉള്‍പ്പടെയുള്ളവർക്കാണ് പരുക്ക്‌. സാരമായി പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികൾ സഞ്ചരിച്ച ജീപ്പ് ആണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *