വയനാട് ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു

കൽപ്പറ്റ: വയനാട് ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു എറണാകുളത്ത് നിന്നും ടൈൽസുമായി വയനാട്ടിലേക്ക് വന്ന കണ്ടയ്നർ ലോറിക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വണ്ടിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്തുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീക്കെടുത്തി. പോലീസും ചുരം സംരക്ഷണം സമിതി പ്രവർത്തകരും ചേർന്ന് വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. നിലവിൽ ഗതാഗത തടസ്സങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *