വെള്ളമുണ്ട: ഒക്ടോബർ എട്ടിന് വെള്ളമുണ്ടയിൽ നടക്കുന്ന
സെവൻസ് ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട് മേഖലാ സമ്മേളനത്തിന്റെ
വിജയത്തിനായി ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ചാൻസിലേഴ്സ് ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന്നത്.
ചാൻസിലേഴ്സ് പ്രസിഡന്റ് മുജീബ് മഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.എഫ്.എ പ്രസിഡണ്ട് ലെനിൻ, കെ.മുബാറക്ക്,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത്,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അമീൻ, ഹാരിസ് മിന്നങ്കോടൻ,
കെ.കെ സുരേഷ്,അസീസ് ടി ,ഹാഷിം കെ തുടങ്ങിയവർ സംസാരിച്ചു.
മേഖല സമ്മേളനം വൻ വിജയമാക്കാനും ആരവം 2023 ഫുട്ബോൾ സീസൺ മൂന്ന് ഡിസംബർ ആദ്യവാരം വെള്ളമുണ്ടയിൽ വെച്ച് നടത്തുവാനും യോഗത്തിൽ തീരുമാനമായി.