വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജ് തുടര്‍വിദ്യാകേന്ദ്രം ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സ് രണ്ടാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍. 9744134901,9744066558.

കൗണ്‍സിലര്‍ പാനല്‍-അപേക്ഷ ക്ഷണിച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം ക്രൈസിസ് ഇന്റെര്‍വെന്‍ഷന്‍ സെന്ററിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളിലേക്ക് പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും, കൗണ്‍സിലിംങ്ങില്‍ മുന്‍പരിചയവും, സേവന സന്നദ്ധരുമായ വയനാട് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 20 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 205307.

ട്രസ്റ്റി നിയമനം

മാനന്തവാടി ആര്യന്നൂര്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സെപ്തംബര്‍ 20 നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ww.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍ 0490 2321818

ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷനില്‍ സെപ്തംബറില്‍ തുടങ്ങുന്ന 2 വര്‍ഷം, 1 വര്‍ഷം, 6 മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 7994449314.

വാടക കെട്ടിടം; അപേക്ഷ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) പ്രവര്‍ത്തനം താല്‍ക്കാലികമായി വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി മാനന്തവാടി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ഓഫീസിന് അനുയോജ്യമായ 3000 – 3500 ചതുരശ്ര അടി വിസ്തൃതിയുള്ളതുമായ കെട്ടിട ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിരക്കിലുള്ള വാടക ലഭിക്കും. ഫോണ്‍: 04935 240309.

കണിയാമ്പറ്റ പഞ്ചായത്തില്‍ ഇ- പേയ്മെന്റ് സേവനങ്ങള്‍

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫീസിലെ പേയ്മെന്റ് സേവനങ്ങള്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനിലേക്ക് മാറുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ എസ്. ഈശ്വരന്‍, മാനന്തവാടി ക്ലസ്റ്റര്‍ ചീഫ് മാനേജര്‍ ജെറിന്‍ സി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഡിജിറ്റല്‍ പേയ്മെന്റ് ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കുഞ്ഞായിഷ, പി.എന്‍ സുമ എന്നിവര്‍ക്ക് നല്‍കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എം തോമസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് കമ്പളക്കാട് ശാഖാ മാനേജര്‍ ജിജോ ലൂക്കോസ്, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

സൗത്ത് വയനാട് ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് ഏജന്‍സിക്ക് കീഴില്‍ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ സിവില്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.forest.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ
സെപ്തംബര്‍ 20 നകം ലഭിക്കണം.

ഡി.എല്‍.എഡ് ; കൂടിക്കാഴ്ച

2023-25 വര്‍ഷത്തേക്കുള്ള ഗവ:, എയ്ഡഡ് ഡി.എല്‍.എഡ് പ്രവേശത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 15 മുതല്‍ നടക്കും. വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്), ഭിന്നശേഷിക്കാര്‍ (ഷുവര്‍ ലിസ്റ്റ്/വെയിറ്റിംഗ് ലിസ്റ്റ്) ജവാന്‍മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്,വെയിറ്റിംഗ് ലിസ്റ്റ്) എന്നീ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 15 ന് രാവിലെ 9 നും, സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അന്നേ ദിവസം രാവിലെ 10.00 നും, 16 ന് രാവിലെ 9 ന് ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കും രാവിലെ 11 ന് കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ് സ്‌കൂള്‍ ജൂബിലി ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഡി.എല്‍.എഡ് ഗവ: എയ്ഡഡ് റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ് പേജിലും, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും കൂടിക്കാഴ്ച അറിയിപ്പും, അസല്‍ രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ddewayanad.blogspot.com . ഫോണ്‍ 04936-202593, 8594067545, 9947777126.

എം.ബി.എ പ്രവേശനം

നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഇന്റര്‍വ്യു സെപ്തംബര്‍ 11 ന് രാവിലെ 10ന് നടക്കും. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍ 8547618290, 8281743442

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) കല്ലോടി ഡിവിഷനില്‍ ലഭ്യമാകും. കുനിക്കാരച്ചാല്‍ പാല്‍ സംഭരണ കേന്ദ്രം രാവിലെ 10 ന് , മൂളിത്തോട് സെന്റര്‍ 11.10ന്, പാതിരച്ചാല്‍ സെന്റര്‍ 12.15 ന് എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

സാക്ഷരതാ ദിനാചരണം നാളെ

സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികളോടെ സാക്ഷരതാ ദിനം ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാ ദിന സംഗമവും ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്കുള്ള പരീക്ഷാ മോട്ടിവേഷന്‍ ക്ലാസും നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മോട്ടിവേഷന്‍ ക്ലാസ് നയിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ജോഡി യൂണിഫോം തയ്ച്ച് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്റ്റംബര്‍ 12 ന് വൈകുന്നേരം 3 നകം കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 288233.

ഓവര്‍സീയര്‍ നിയമനം

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ നിലവില്‍ ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗക്കാരായ അപേക്ഷകരില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ സിവില്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ള അപേക്ഷകര്‍ പട്ടികവര്‍ഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന മസര്‍ട്ടിഫിക്കറ്റും സഹിതം സെപ്തംബര്‍ 26 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04935 230325.

കേരളോത്സവം സംഘാടക സമിതി യോഗം

കല്‍പ്പറ്റ നഗരസഭ കേരളോത്സവം -2023 നടപ്പിലാക്കുന്നതിന് സംഘാടക സമിതി രൂപീകരണ യോഗം സെപ്തംബര്‍ 11 ന് ഉച്ചക്ക് 3 ന് കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ ചേരും. കലാസാംസ്‌കാരിക കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, നഗരസഭയിലെ യുവജന ക്ലബ്ലുകള്‍, കലാ-കായികാധ്യാപകര്‍, യുവജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാ സൈനീക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍ മുഖാന്തിരം യുദ്ധ വിധവ, കുട്ടികള്‍, വിമുക്ത ഭടന്മാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ ഇല്ലുസ്‌ട്രേറ്റര്‍ ഇമേജ് എഡിറ്റിംഗ് കോഴ്‌സ് നടത്തുന്നു. താല്‍പര്യമുള്ള യുദ്ധ വിധവ, കുട്ടികള്‍, വിമുക്ത ഭടന്മാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ സെപ്തംബര്‍ 12 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍:  04936 202 668.

Leave a Reply

Your email address will not be published. Required fields are marked *