മാനന്തവാടി: കേരള സ്റ്റേറ്റ്‌സ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റും എന്നിവര്‍ ചേര്‍ന്ന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. എച്ച്.ഐ.വി എയ്ഡ്‌സിനെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായണ് ക്വിസ് മത്സരം.
മാനന്തവാടി ഗ്രീന്‍സ് റെസിഡന്‍സിയില്‍ നടന്ന ക്വിസ് മത്സരത്തില്‍ ബത്തേരി പൂമല മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. പുല്‍പ്പള്ളി മുതലി മാരന്‍ മെമ്മോറിയല്‍ ഗവ. ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും തരിയോട് ഗവ.ഹൈസ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് സമ്മാനദാനം നടത്തി. ജില്ലാ ടി ബി ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, ടി.ബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ.തുഷാര, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലിം, ടിബി,എച്ച്.ഐ.വി. കോര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.