എടവക: ഭിന്നശേഷി സൗഹ്യദ പഞ്ചായത്തായ എടവക ഗ്രാമപഞ്ചായത്ത് റീഹാബ് ഫെഡറേഷന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഗാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി നൂറോളം പേര്‍ക്ക് കൃത്രിമ കാലുകള്‍, വീല്‍ചെയറുകള്‍, ശ്രവണ സഹായികള്‍, വാക്കറുകള്‍, ഊന്നുവടികള്‍ എന്നിവ ഗ്രാമപഞ്ചായത്ത് വഴി ഇതിനകം വിതരണം ചെയ്തു. ജനപ്രതിനിധികളായ ഗിരിജ സുധാകരന്‍, സി.സി സുജാത, ലത വിജയന്‍, ലിസി ജോണ്‍, ഒമേഗ റിഹാബ് ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ദിനേഷ്, പള്ളിക്കല്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.വി വില്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.