മാനന്തവാടി: താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്രന്ഥശാലാ സംരക്ഷണ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉൽഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.ടി സുഗതൻ അധ്യക്ഷത വഹിച്ചു’ കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ മുഖ്യ പ്രഭാഷണം നടത്തി.ആർ.അജയകുമാർ, കെ.ഷബി ത, എ.വി മാത്യം’ പി.സുരേഷ് ബാബു, സരിത ‘പിലാക്കാവ് പ്രസംഗിച്ചു. ലൈബ്രറി പ്രവർത്തകർ പങ്കെടുത്ത പ്രകടനവും ഉണ്ടായിരുന്നു.പ്രകടനത്തിന് ഷാജൻ ജോസ്, വി.സുരേഷ് കുമാർ, പി.മുഹമ്മദ് ഷാഫി ,കെ ആർ സദാനന്ദൻ എന്നിവർ നേതൃത്യം നൽകി.