കൽപ്പറ്റ: സാമ്പത്തിക ഇടപാടുകൾ,മരണകാരണം എന്നിവ സംബന്ധിച്ചും ഓൺ ലൈൻ വായ്പ സംബന്ധിച്ച ഭീഷണി,അശ്ലീല മോർഫ് ചിത്രം പ്രചരിപ്പിച്ചത് തുടങ്ങിയവയും അന്വേഷിക്കും. ലോൺ ആപ്പിലെ ഭീഷണിയെ തുടർന്നുള്ള അജയരാജിൻ്റെ ആത്മഹത്യയിൽ വാട്സ് ആപ്പ് ചാറ്റിംഗും മെസേജുകളും തെളിവായി എടുക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ്. അജയ് രാജ് മരിക്കുന്നതിൻ്റെ അഞ്ച് മിനിട്ട് മുമ്പ് വരെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും വീഡിയോ കോൾ ചെയ്ത ആൾ വടക്കേ ഇന്ത്യക്കാരനായിരിക്കാനാണ് സാധ്യതയെന്ന് ഡൽഹി കേന്ദ്രീകരിച്ചാണോ തട്ടിപ്പ് നടക്കുന്നതെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഇതുവരെ ലഭിച്ച മൂന്ന് പരാതികളിൽ സൈബർ സെൽ അന്വേഷണം നടത്തുന്നുണ്ടന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉള്ളതിനാൽ ലോൺ ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.