ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജിം ഇന്‍സ്ട്രക്ടര്‍ നിയമനം

വയനാട് എഞ്ച്‌നീയറിംഗ് കോളേജില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള ജിമ്മില്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.യോഗ്യത പ്ലസ് ടു പാസ്സ്, വെയിറ്റ് ലിഫ്റ്റിഗ്, പവര്‍ ലിഫ്റ്റിംഗ്, ബോഡി ബില്‍ഡിഗ് എന്നിവയില്‍ ഏതെങ്കിലും സ്‌റ്റേറ്റ് ലെവല്‍ സമ്മാനാര്‍ഹര്‍, മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 25 ന് രാവിലെ 10 ന് വയനാട് എഞ്ച്‌നീയറിംഗ് കോളേജ് പിടിഎ ഓഫീസില്‍ എത്തണം.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സായ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി ബുക്ക്, 2 ഫോട്ടോ എന്നിവയുമായി ഓഫീസില്‍ നേരിട്ടെത്തണം.
ഫോണ്‍: 9744134901, 9744066558.

ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ്

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ എഞ്ചിനീയറിംഗ് അപ്രന്റീസ് നിയമനം നടത്തുന്നു. യോഗ്യത: യു ജി സി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ തത്തുല്യം. പ്രായപരിധി 28. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ എത്തണം. ഫോണ്‍: 04936 203013.

ഭവന വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതിയ ഭവനം നിര്‍മ്മിക്കുന്നതിനും, ഭവനം പുതുക്കി പണിയുന്നതിനും ഭവന വായ്പ നല്‍കും. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04936 202869, 9400068512.

പ്രധാനമന്ത്രി മത്സ്യസമ്പാദ്യ യോജനയിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന 2023-24 പദ്ധതിയില്‍, ഫിഷ് കിയോസ്‌ക് പദ്ധതിയിലേക്കും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി എന്നിവര്‍ക്ക് ടൂ വീലര്‍-ഐസ് ബോക്‌സ്, ത്രീവീലര്‍ ഐസ് ബോക്‌സ് പദ്ധതികളിലേക്കും, 2021-22, 2022-23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളായ ബയോഫ്‌ളോക്ക്, അക്വാപോണിക്‌സ് പദ്ധതികളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.സി,എസ് ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഒക്ടോബര്‍ 5 നകം പൂക്കോട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 7736558824, 949625993, 9526822023.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (വെള്ളി) തോണിച്ചാല്‍ ഡിവിഷനിലെ പുലിക്കാട് യുവധാര വായനശാല രാവിലെ 9.30ന് , കുരിശിങ്കല്‍ സബ്‌സെന്റര്‍ 12 .15ന്, അക്ഷരജ്യോതി വായനശാല ഉച്ചക്ക് 2ന്.

ജെവവൈവിധ്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വ്യക്തി, മികച്ച സംരക്ഷക കര്‍ഷകന്‍, സംരക്ഷക കര്‍ഷക, ജൈവവൈവിധ്യ പത്രപ്രവര്‍ത്തകന്‍ അച്ചടി മാധ്യമം, ജൈവവൈവിധ്യ മാധ്യമപ്രവര്‍ത്തകന്‍ ദൃശ്യ,ശ്രവ്യ മാധ്യമം, മികച്ച കാവ് സംരക്ഷണ പുരസ്‌കാരം, ജൈവവൈവിധ്യ സ്‌കൂള്‍, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം സര്‍ക്കാര്‍,സഹകരണ, പൊതുമേഖല, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം സ്വകാര്യ മേഖല എന്നിങ്ങനെ 10 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 10 നകം ലഭിക്കണം.
വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org ല്‍ ലഭിക്കും.ഫോണ്‍. 9656863232.

ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്‍പ്പശാല

മാനന്തവാടി അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്(വെള്ളി) രാവിലെ 10ന് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏകദിന ഫാബ്രിക് പെയിന്റിംഗ് ശില്‍പ്പശാല സംഘടിപ്പിക്കും. ശില്‍പ്പശാലയില്‍ ഗോണ്ട്, തഞ്ചാവൂര്‍, സൗര ഡിസൈനുകളാണ് പരിശീലിപ്പിക്കുക. 13 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അവസരം. 350 രൂപയാണ് പ്രവേശന ഫീസ്. ശില്‍പ്പശാലയുടെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുക: ഫോണ്‍: 7025347324


പത്താം തരം തുല്യതാ പരീക്ഷ സമാപിച്ചു
കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യത പരീക്ഷ സമാപിച്ചു. ജില്ലയില്‍ 578 പേര്‍
തുല്യതപരീക്ഷ എഴുതി. 68 വയസ്സുകാരിയായ വി.കെ.സുലോചനയാണ് ജില്ലയില്‍ ഏറ്റവും പ്രായം കുടിയ പഠിതാവ്. പ്രതിസന്ധികളെ പ്രായം കൊണ്ട് തോല്‍പ്പിച്ചാണ് വി.കെ സുലോചന തുല്യതാ പരീക്ഷയിലെ താരമായത്. 19 വയസുള്ള വിജിനേഷ് കൃഷ്ണയാണ് പ്രായം കുറഞ്ഞ പഠിതാവ്. 108 പേര്‍ പുരുഷന്‍മാരും 469 പേര്‍ സ്ത്രീകളും 1 ട്രാന്‍സ്‌ജെന്‍ഡറുമാണ് പരീക്ഷ എഴുതിയവര്‍. 61 പട്ടിക വര്‍ഗ്ഗ വിഭാഗക്കാരും 42 പട്ടിക ജാതി വിഭാഗക്കാര്‍ 7 ഭിന്നശേഷിക്കാരും പരീക്ഷ എഴുതിയവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ സര്‍വ്വജന എച്ച്.എസ്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി, ജി.എച്ച്.എസ്.എസ് ബീനാച്ചി, എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് പനമരം, ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് തലപ്പുഴ എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍.

എം.കെ.രവി എഡ്യുക്കേഷൻ എൻഡോവ്മെന്റ് അപേക്ഷ ക്ഷണിക്കുന്നു.
കൽപ്പറ്റ: വയനാട് ജില്ലാ സഹകരണ ഡിപ്പാർട്ട്മെന്റൽ എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ. ഡബ 1 ലെ ‘എ’ ക്ലാസ് അംഗങ്ങളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ 2023 വർഷത്തിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ കൾ 2023 സെപ്റ്റംബർ 25 നു വൈകിട്ട് 5 മണിക്ക് മുമ്പായി
സെക്രട്ടറി, വയനാട് ജില്ലാ സഹകരണ ഡിപ്പാർട്ട്മെന്റൽ എംപ്ലോയീസ് സഹകരണ സംഘം, കൽപ്പറ്റ നോർത്ത് പി.ഒ, കൈനാട്ടി എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

സൗജന്യ കൗൺസിലിംഗ് ക്യാമ്പ്

ക്യാൻസർ, ഡയാലിസിസ്, ചെയ്യുന്നവർ തുടങ്ങി നിരവധിയായ രോഗങ്ങളാൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്കായി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഓർഗനൈസേഷനും സംയുക്തമായി ബത്തേരി മാസ്റ്റർ മൈൻഡ് കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ 29 -9- 2023 വെള്ളിയാഴ്ച സുൽത്താൻബത്തേരിയിൽ വെച്ച് വയനാട്ടിൽ ആദ്യമായി സൗജന്യ കൗൺസിലിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം രജിസ്റ്റർ ചെയ്യുവാൻ പ്രകാശ് പ്രാസ്കോ 9847291128

Leave a Reply

Your email address will not be published. Required fields are marked *