തറക്കല്ലിട്ടിട്ട് 29 വർഷം; യാഥാർത്ഥ്യമാവാതെ ബൈരക്കുപ്പ പാലം

പെരിക്കല്ലൂർ : കബനി നദിക്കുകുറുകെ കർണാടക അതിർത്തി ഗ്രാമമായ ബൈരക്കുപ്പയെയും മുള്ളൻ കൊല്ലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യഥാർഥ്യമായാൽ അത് വയനാടിന്റെ പ്രത്യേകിച്ചും പുൽപ്പള്ളി മേഖലയുടെ സമഗ്ര വികസനത്തിന്‌ കാരണമായിതീരും. മുപ്പതു വർഷം മുൻപ് ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും ചേർന്നു പെരിക്കല്ലൂരിൽ തറക്കലിടൽ നടത്തിയെങ്കിലും പിന്നീട് യാതൊരു നടപടികളുമുണ്ടായില്ല തറക്കല്ലിടൽ യോഗത്തിൽ ഇരുസംസ്ഥാന പൊതുമരാമത്തു മന്ത്രിമാരും എം പിമാർ, എം എൽ എ മാർ വിവിധ ജനപ്രതികൾ അടക്കം എല്ലാവരും പങ്കെടുത്തതാണ്. എന്നാൽ പിന്നീട് ആരും ഇതുവരെ പാലത്തെകുറിച്ച് സംസാരിച്ചിട്ടില്ല.
കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്നത് മുള്ളൻ കൊല്ലി, പുൽപള്ളി പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലാണ്. അതിർത്തി ഗ്രാമങ്ങളിലെ രോഗികൾ ആശ്രയിക്കുന്നതും ഇവിടുത്തെ ആതുരാലയങ്ങളെയാണ്. വയനാട്ടിൽ നിന്നും കർണാടകയിൽപോയി കൃഷിനടത്തുന്നവർക്കും, അവിടുത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പുൽപ്പള്ളി മേഖലയിലെ വിദ്യാർഥികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വഴിയാണിത്.
മഴക്കാലമായാൽ അക്കരെയിക്കരെ കടക്കുന്നതിനു ഇരുപ്രദേശങ്ങളിലെയും ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടനുവഭിക്കുന്നു. മുത്തങ്ങ വഴി രാത്രി യാത്ര നിരോധനം അടക്കം നിലനിൽക്കുമ്പോൾ ഈ പാലം എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കേണ്ടത് ആവശ്യം തന്നെയാണ്.
പാലം യാഥാർഥ്യമായാൽ ഇരുസംസ്ഥാനങ്ങളിലെയും അതിർത്തിഗ്രാമങ്ങളുടെ വികസനത്തിനും പ്രത്യേകിച്ചും വയനാടിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും ആക്കംക്കൂട്ടും. ബൈരക്കുപ്പപാലം യഥാർഥ്യമാക്കാൻ സ്ഥലം എം പി, എം ൽ എ, മറ്റ് ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണം.
പാലം യഥാർഥ്യമാക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്ന് ബി ജെ പി മുള്ളൻ കൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജൻ പാറക്കൽ അത്യക്ഷത വഹിച്ചു. ആശ ഷാജി, ബിനിൽ ബാബു, സദാശിവൻ കളത്തിൽ, ബെന്നി കുളങ്ങര, കുമാരൻ പൊയ്ക്കാട്ടിൽ, സന്തോഷ് പി എൻ, ബിന്ദു ജയകുമാർ, സതീഷ് കുറ്റിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *