സെമിനാർ നടത്തി


മാനന്തവാടി: സാഹോദര്യവും മതനിരപേക്ഷതയും അടിസ്ഥാന മൂല്യങ്ങളായി വികസിപ്പിച്ച ബൗദ്ധ പാരമ്പര്യം സ്വാംശീകരിച്ച സാമൂഹിക ദർശനമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയെന്നും, അതിൻ്റെ അന്തസ്സത്ത ചോർത്തിക്കളയുന്ന പുതിയ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തേണ്ടത് ഓരോ ഇന്ത്യൻ പൗരൻ്റേയും കടമയാണെന്നും സാംസ്ക്കാരിക പ്രവർത്തകനായ സുരേഷ് ബാബു മാനന്തവാടിയിൽ അഭിപ്രായപ്പെട്ടു.
കെ.എസ്.എസ്.പി.യു ജില്ലാ സാംസ്ക്കാരിക വേദി സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് എം.ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ ഉദ്ഘാടനം നിർവഹിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ജേതാക്കളായ ടി.പി.മോഹനൻ, ഇ കെ.ജയരാജൻ, സൈനമ്മഐപ്പ് എന്നിവർക്കുള്ള സമ്മാനം സാംസ്ക്കാരിക വേദി സംസ്ഥാന സെക്രട്ടറി എസ്.സി.ജോൺ വിതരണം ചെയ്തു.സാംസ്ക്കാരിക വേദി ജില്ലാ കൺവീനർ എം.ഗംഗാധരൻ, കെ.പി.നാരായണൻ നമ്പ്യാർ, മേരി.വി.പോൾ, കെ.പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *