വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പ്രവര്‍ത്തിപരിചയം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 5 ന് രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ തൃശ്ശിലേരി ക്ഷീരസംഘം ഓഫീസ് രാവിലെ 10ന്.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ പോത്തുംമൂല അംഗണ്‍വാടി രാവിലെ 9.30ന്, പനവല്ലി ടൗണ്‍ ഉച്ചക്ക് 2ന്.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 5 ന് രാവിലെ 10 ന് ആശുപത്രിയില്‍ നടക്കും. യോഗ്യത കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യോഗ്യരായവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04935 240 264.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി സഹിതം സെപ്തംബര്‍ 30 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 266 700.

കുടിശ്ശിക അടക്കാം

കേരള കര്‍ഷകകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴിച വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശാദായ കുടിശ്ശിക ഒക്ടോബര്‍ 31 വരെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍ പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായെത്തി തൊഴിലാളികള്‍ക്ക് പിഴ അടക്കാം.

വ്യക്തിഗത വായ്പ അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നാല് ലക്ഷം രൂപ വരെ നല്‍കുന്ന വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ വയനാട് ജില്ലയിലുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലോ, ലാഭകരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലോ, സഹകരണ ബാങ്കുകളിലോ (ക്ലാസ്1&ക്ലാസ്2) ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗസ്ഥ ജാമ്യത്തില്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്കും വ്യക്തിഗത വായ്പ ലഭിക്കും .വസ്തു ജാമ്യത്തില്‍ പരമാവധി രണ്ടു ലക്ഷംവരെ വ്യക്തിഗത വായ്പ ലഭിക്കും.
താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936202869, 9400068512.

അപേക്ഷ ക്ഷണിച്ചു

തൊഴിലധിഷ്ഠിത, പ്രവര്‍ത്തിപര, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്ക് പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 202668.

സീറ്റൊഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ എംകോം കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (ബുധന്‍) ഉച്ചക്ക് 1 നകം കോളേജ് ഓഫീസില്‍ ഹാജരാകണം. 04936 204569

വിവരങ്ങള്‍ നല്‍കണം

ജില്ലയില്‍ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ [email protected] ല്‍ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *